കൊല്ലപ്പെട്ട സിദ്ദിഖ്, പിടിയിലായ ഷിബിലിയും ഫർഹാനയും
പാലക്കാട്: ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കണ്ടെടുത്ത മൃതദേഹം ഏഴ് ദിവസം പഴക്കമുള്ളതാണെന്ന് മലപ്പുറം എസ്.പി. സുജിത് ദാസ്. അട്ടപ്പാടി ചുരത്തിൽനിന്ന് മൃതദേഹം അടങ്ങിയ ട്രോളി ബാഗുകൾ കണ്ടെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷിബിലി, ഫർഹാന എന്നീ പ്രതികളെ പിടികൂടിയത് ചെന്നെയില്‍ നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ കൂടെ സഹായത്തോടെയാണെന്ന് എസ്.പി. പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് കരുതുന്നത്. കേസിൽ മൂന്നു പേരാണ് പിടിയിലായിട്ടുള്ളത്.
ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് രണ്ട് പേരെ ചെന്നൈയില്‍ നിന്നെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ മൂന്ന് പ്രതികളുണ്ടെന്നാണ് കരുതുന്നത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, മേയ് 19-ന് പ്രതികൾ മൃതദേഹം ട്രോളി ബാഗിൽ കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മേയ് 19-ന് വൈകീട്ട് 3.09-നും 3.11-നും ഇടയിലാണ് മൃതദേഹം ട്രോളി ബാഗിലാക്കി കാറിൽ കയറ്റി കൊണ്ടുപോയത്. ഒരു സ്ത്രീയെയും പുരുഷനെയുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. പുറത്തു നിർത്തിയിരുന്ന കാറിലേക്ക് ആദ്യം ഒരു പുരുഷനും പിന്നീട് ഒരു യുവതിയും ബാഗുകൾ കൊണ്ടു വെക്കുന്നതാണ് ദൃശ്യത്തിലുള്ളത്. തുടർന്ന് കാറിൽ ഇവർ പോകുന്നതായും കാണാം.
Content Highlights: Businessman's murder: The dead body is seven days old
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..