സായൂജ്
കാഞ്ഞാണി: വ്യാജമദ്യവുമായി ബസ്സുടമയെ അന്തിക്കാട് എക്‌സൈസ് സംഘം പിടികൂടി. മണലൂര്‍ തണ്ടാശ്ശേരി വീട്ടില്‍ സായൂജിനെയാണ് (33) അന്തിക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എം. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം 10 കുപ്പി വ്യാജമദ്യം സഹിതം അറസ്റ്റുചെയ്തത്. തൃശ്ശൂര്‍ അസി. എക്‌സൈസ് കമ്മിഷണര്‍ ഡി. ശ്രീകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
കാഞ്ഞാണി റൂട്ടില്‍ ബസ് സര്‍വീസ് നടത്തിയിരുന്ന സായൂജ് കോവിഡ് കാലത്ത് ബസ് സര്‍വീസ് നിര്‍ത്തിയതോടെയാണ് മദ്യവില്‍പ്പന തുടങ്ങിയത്. സ്പിരിറ്റില്‍ കളറും ഫ്‌ലേവറും ചേര്‍ത്ത് വ്യാജ സ്റ്റിക്കറും ഒട്ടിച്ചാണ് ജില്ല കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തുന്ന സംഘം സായൂജിന് മദ്യം നല്‍കിയിരുന്നത്. മദ്യം എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ചുള്ള സൂചന എക്‌സൈസിന് ലഭിച്ചു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ കെ.എം. സജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.ഡി. കലാദാസ് , കെ. രജിത്., ഇ.സി. സന്തോഷ്, സി.കെ. മണിദാസ്, കെ.കെ. വിജയന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: bus owner arrested with fake liquor in kanjani thrissur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..