യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി, ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി. വൈക്കം സ്വദേശിയായ ജിഷ്ണുരാജിന്റെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഓഗസ്റ്റ് നാലു മുതല്‍ ഒന്‍പതു ദിവസത്തേക്ക് റദ്ദാക്കിയത്.

വൈക്കം - ഇടക്കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യാത്രക്കാരി ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു മുന്‍പുതന്നെ ഇക്കാര്യം ഡ്രൈവറോട് പറഞ്ഞിരുന്നു. വാഹനം നിര്‍ത്താമെന്ന് മറുപടി നല്‍കിയ ഡ്രൈവര്‍ യാത്രക്കാരി ഇറങ്ങുന്നതിനിടെ വാഹനം മുന്‍പോട്ട് ഓടിച്ചു പോവുകയായിരുന്നു.

അടുത്ത ദിവസം ഈ വിവരം ചോദ്യം ചെയ്ത യാത്രക്കാരിയെ ഡ്രൈവര്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.

പരാതി ന്യായമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ ജിഷ്ണുരാജിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

ചെങ്ങോലപ്പാടത്തെ വാഹനക്കുരുക്ക്, ബസ് ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു

മുളന്തുരുത്തി: ചെങ്ങോലപ്പാടം റെയില്‍വേ ഗേറ്റില്‍ വലിയ വാഹനനിര വകവെയ്ക്കാതെ എതിരേ വന്ന വാഹനങ്ങള്‍ക്ക് തടസ്സമായി വാഹനം നിര്‍ത്തിയിട്ട ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു.

എറണാകുളം - കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി റെജിയുടെ ലൈസന്‍സാണ് മോട്ടോര്‍വാഹന വകുപ്പ് പത്തു ദിവസത്തേക്ക് റദ്ദാക്കിയത്. റെയില്‍വേപ്പാത ഇരട്ടിപ്പിക്കുകയും തീവണ്ടിഗതാഗതം ഇരുപാതകള്‍ വഴി സജീവമാവുകയും ചെയ്തതോടെ രണ്ടു തീവണ്ടികള്‍ കടന്നുപോവുന്നതിനായി റെയില്‍വേ ഗേറ്റുകള്‍ കൂടുതല്‍ സമയം അടച്ചിടുന്നുണ്ട്.

ഇതുമൂലം ചോറ്റാനിക്കരയ്ക്കും മുളന്തുരുത്തി പള്ളിത്താഴത്തിനുമിടയിലുള്ള ചെങ്ങോലപ്പാടം റെയില്‍വേ ഗേറ്റില്‍ വാഹനനിര ഒരു കിലോമീറ്റര്‍ വരെ നീളുകയും ചെയ്യുന്നുണ്ട്.

ഇങ്ങനെ വാഹനങ്ങള്‍ റെയില്‍വേ ഗേറ്റില്‍ കാത്തുകിടക്കുന്നതിനിടെ വാഹനനിര വകവെയ്ക്കാതെ റെജി ഓടിച്ചിരുന്ന വാഹനം ചോറ്റാനിക്കര ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് മാര്‍ഗതടസ്സമായി നിര്‍ത്തിയിട്ടതാണ് പരാതിക്കു കാരണമായത്. വാഹനം അലക്ഷ്യമായും അശ്രദ്ധമായും ഓടിച്ചുകൊണ്ടുവരുകയും മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി.

പരാതി ന്യായമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ നടപടിയെടുത്തത്. ചെങ്ങോലപ്പാടത്ത് സ്വകാര്യ ബസുകള്‍ വാഹനനിര തെറ്റിച്ച് കുരുക്കുണ്ടാക്കുന്നത് 'മാതൃഭൂമി' വാര്‍ത്തയാക്കിയിരുന്നു.

Content Highlights: crime news, driver, misbehaving, 

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented