ബസ് ഡ്രൈവർ ഷിബിൻ
സീതത്തോട്: ആങ്ങമൂഴിയില്നിന്ന് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ സ്വകാര്യബസ് ഡ്രൈവര്‍ മാടമണ്‍ കോട്ടൂപ്പാറ തടത്തില്‍ കെ.ആര്. ഷിബിനെ (32) മണിക്കൂറുകള്‍ക്കകം പിടിയ്ക്കാനായത് മൊബൈല്‍ഫോണ്‍ പിന്തുടര്ന്നുള്ള അന്വേഷണത്തിലൂടെ. ഷിബിന്‍ (32)റിമാന്‍ഡിലാണ്.
അമ്മയുടെ ഫോണില്‍നിന്ന് കുട്ടി ഇയാളെ വിളിക്കാറുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്മ കോള്‍ റെക്കോഡര്‍ ഫോണില്‍ ഏര്‍പ്പെടുത്തുകയും കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വെളുപ്പിനാണ് ഷിബിന്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയത്.
മകളെ കാണാതായതിനെ തുടര്‍ന്ന് അമ്മ ഫോണ്‍ പരിശോധിച്ചു. കുട്ടി ഏറ്റവും ഒടുവില്‍ വിളിച്ച നമ്പറിലേക്ക് വിളിച്ചപ്പോള്‍ എടുത്തത് ഷിബിനാണ്. മകള്‍ തന്റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും ചൊവ്വാഴ്ച രാവിലെ തിരികെയെത്തിക്കാമെന്നുമായിരുന്നു പ്രതികരണം. ഈ ഫോണ്‍ പിന്തുടര്ന്നായിരുന്നു പോലീസിന്റെ അന്വേഷണം. ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൂഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വൈകീട്ട് നാലുമണിയോടെ ഇരുവരേയും കണ്ടെത്തി.
സുഹൃത്തില്‍നിന്നും 500 രൂപ കടംവാങ്ങിയാണ് ഷിബിന്‍ കുട്ടിയുമായി കടന്നത്. ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ കുട്ടിയുടെ കമ്മല്‍ വിറ്റ് 3500 രൂപ വാങ്ങി. കുട്ടിയെയുംകൊണ്ട് ഇയാള്‍ ആലപ്പുഴയിലും തുടര്‍ന്ന് ചേര്‍ത്തല, ഏറ്റുമാനൂര്വഴി കോട്ടയത്തും എത്തി. പിന്നീട് മെഡിക്കല്‍ കോളേജ് ബസ്സ്റ്റാന്‍ഡിനടുത്തുള്ള ലോഡ്ജില്‍ മുറിയെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം കോഴഞ്ചേരി വണ്‍ സ്റ്റോപ്പ് സെന്ററിലേക്കു മാറ്റി. അന്വേഷണസംഘത്തില്‍ എസ്.ഐ. വി.എസ്. കിരണ്‍, സി.പി.ഒ.മാരായ പി.കെ. ലാല്‍, ബിനുലാല്‍, ഷൈജു, ഷൈന്‍, ഗിരീഷ്, അശ്വതി എന്നിവരും ഉണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..