നാട്ടിലെ വീട്ടിനുള്ളില്‍ കള്ളന്‍, അമേരിക്കയിലിരുന്ന് എല്ലാം ലൈവായി കണ്ട് വീട്ടുടമ; പിടിയിലായി


മോഷ്ടാവ് വീടിനകത്ത് കയറുന്ന സിസിടിവി ദൃശ്യം | twitter.com/Qadrisyedrizwan

ഹൈദരാബാദ്: നാട്ടില്‍ പൂട്ടിയിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ അമേരിക്കയില്‍നിന്ന് വീട്ടുടമ മൊബൈലില്‍ കണ്ടു, മിനിറ്റുകള്‍ക്കുള്ളില്‍ കള്ളനെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ഹൈദരാബാദിലെ കുക്കാട്ടുപള്ളിയിലാണ് അത്യാധുനിക സിസിടിവി ക്യാമറകളുടെ സഹായത്തോടെ മോഷ്ടാവിനെ പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ടി.രാമകൃഷ്ണ എന്ന അഭിരാമാണ് ബുധനാഴ്ച പുലര്‍ച്ചെ കുക്കാട്ടുപള്ളി ഹൗസിങ് ബോര്‍ഡ് കോളനിയിലെ പൂട്ടിയിട്ട വീട്ടില്‍ മോഷണത്തിന് കയറിയത്. എന്നാല്‍ മോഷ്ടാവ് വീട്ടിനകത്ത് കടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലുള്ള വീട്ടുടമ തന്റെ മൊബൈല്‍ ഫോണില്‍ തത്സമയം കണ്ടിരുന്നു. ഉടന്‍തന്നെ ഇദ്ദേഹം നാട്ടിലുള്ള അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും വീട്ടിനുള്ളില്‍നിന്ന് മോഷ്ടാവായ അഭിരാമിനെ കൈയോടെ പിടികൂടുകയുമായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് കുക്കാട്ടുപള്ളിയിലെ വീട് പൂട്ടിയിട്ട് വീട്ടുടമയും കുടുംബവും അമേരിക്കയിലേക്ക് പോയത്. നാട്ടില്‍നിന്ന് പോകുന്നതിന് മുമ്പ് അത്യാധുനിക സിസിടിവി ക്യാമറകള്‍ വീട്ടില്‍ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ഫോണില്‍ കാണാനുള്ള സംവിധാനവും ഒരുക്കി. ഇതാണ് മോഷ്ടാവിനെ കൈയോടെ പിടികൂടാന്‍ സഹായിച്ചത്.

ആയുധങ്ങള്‍ ഉപയോഗിച്ച് പ്രധാന വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയത്. ഈ ദൃശ്യങ്ങള്‍ വീട്ടുടമ മൊബൈലില്‍ കണ്ടതിന് പിന്നാലെയാണ് നാട്ടിലുള്ള അയല്‍ക്കാരെ വിവരം അറിയിച്ചത്. മിനിറ്റുകള്‍ക്കകം പോലീസും നാട്ടുകാരും സ്ഥലത്തെത്തി. ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് പോലീസുകാര്‍ തോക്കും നാട്ടുകാര്‍ വടികളും കൈയില്‍ കരുതിയിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും വീടിനകത്ത് കയറി ഓരോ മുറികളും പരിശോധിക്കുകയും ഒളിച്ചിരുന്ന കള്ളനെ കൈയോടെ പിടികൂടുകയുമായിരുന്നു. ഇയാള്‍ വീട്ടില്‍നിന്ന് മോഷ്ടിച്ച സാധനങ്ങളും പോലീസ് കണ്ടെടുത്തു.

പിടിയിലായ അഭിരാം നേരത്തെയും സമാനമായ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഇയാള്‍ അടുത്തിടെയാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Content Highlights: burglar arrested in hyderabad after house owner noticing cctv visuals

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented