പ്രവാചക നിന്ദയിലെ പ്രതിഷേധം: അറസ്റ്റിലായവരുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി യുപി പോലീസ്


ബുൾഡോസർ ഉപയോഗിച്ച് പ്രതികളുടെ വീട്ടിൽ പോലീസ് നടത്തിയ നടപടിയിൽ നിന്ന് | Screengrab

കാന്‍പുര്‍: പ്രവാചകനെതിരായ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ അറസ്റ്റിലായ പ്രതികളുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി യുപി പോലീസ്. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തില്‍ അറസ്റ്റിലായ പ്രതികളുടെ വീട്ടിലേക്കാണ് പോലീസ് എത്തിയത്. യുപിയിലെ സഹറന്‍പുറിലും കാന്‍പുറിലുമാണ് സംഭവം. മുന്‍സിപ്പാലിറ്റി അധികൃതര്‍ വലിയ പോലീസ് സന്നാഹവുമായാണ് എത്തിയത്. അറസ്റ്റിലായ പ്രതികളുടെ വീടിന്റെ ചില ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

സഹറന്‍പുര്‍ സംഭവവുമായി ബന്ധപ്പെട്ട 64 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ബുള്‍ഡോസറുമായി എത്തുന്നതിന്റെ ദൃശ്യങ്ങളും പോലീസ് പങ്കുവെച്ചിട്ടുണ്ട്. അറസ്റ്റിലായ മുസമ്മില്‍, അബ്ദുള്‍ വഖീര്‍ എന്നിവരുടെ വീടുകളിലേക്കാണ് അധികൃതര്‍ എത്തിയത്. അനധികൃത നിര്‍മാണം എന്നാരോപിച്ചാണ് ബുള്‍ഡോസറുമായി എത്തിയുള്ള നടപടി.

റാഞ്ചിയില്‍ നൂപുര്‍ ശര്‍മ്മയുടെപരാമര്‍ശത്തിനെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ 22പേരില്‍ 10 പേര്‍ പോലീസുകാരാണ്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് റാഞ്ചി നഗരത്തില്‍ ചിലയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

രണ്ട് പേര്‍ വെടിയേറ്റ് മരിച്ചുവെന്നും എട്ട് പ്രതിഷേധക്കാരും നാല് പോലീസുകാരും പരിക്കേറ്റ് ചികിത്സയിലാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അന്‍ഷുമന്‍ കുമാര്‍ പറഞ്ഞു. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവരെ തിരിച്ചറിഞ്ഞ ശേഷം കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യുമെന്നും അതിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രിണവിധേയമാണെന്നും കമ്മീഷണര്‍ പറഞ്ഞു. അതേസമയം ഇന്റര്‍നെറ്റ് ലഭ്യത അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് വിച്ഛേദിച്ചിട്ടുണ്ട്.

Content Highlights: protest, up

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented