വിരണ്ടോടിയ പോത്ത് വിദ്യാര്‍ഥികളെയടക്കം കുത്തി; മൂന്നുപേര്‍ക്ക് പരിക്ക്


തളിപ്പറമ്പ് നഗരത്തിൽ ബുധനാഴ്ച വൈകിട്ട് വിരണ്ടോടിയ പോത്ത്. സ്‌കൂൾ വിദ്യാർഥിയെ കുത്തിയിട്ട് മറ്റ് വിദ്യാർഥികളെ ഓടിക്കുന്ന ചിത്രം സമീപത്തെ കെട്ടിടത്തിലെ സി.സി.ടിവി ക്യാമറയിൽനിന്ന് ലഭിച്ചത്

തളിപ്പറമ്പ്: ബസ്സ്റ്റാന്‍ഡ് പരിസരത്ത് മൂന്നുപേര്‍ക്ക് പോത്തിന്റെ കുത്തേറ്റു. പരിക്കേറ്റ ശ്രീകണ്ഠപുരം കോട്ടൂരിലെ പാലക്കാടന്‍ ഹൗസില്‍ രജനിയെ (44) കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും തളിപ്പറമ്പ് പുളിമ്പറമ്പിലെ സി.വത്സല (38), സീതിസാഹിബ് സ്‌കൂള്‍ ഒന്‍പതാംതരം വിദ്യാര്‍ഥി ഏഴോത്തെ സിദ്ധാര്‍ഥ് (14) എന്നിവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം.

സ്‌കൂള്‍ വിട്ട് വരികയായിരുന്ന സിദ്ധാര്‍ഥിനെ കോര്‍ട്ട് റോഡില്‍ വെച്ചാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പെരുവളത്തുപറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് ജീവനക്കാരിയാണ് രജനി. സഹകരണ സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റാണ് വത്സല. ഇവരെ ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് പോത്ത് ആക്രമിച്ചത്. ടൗണിലേക്ക് വിരണ്ടോടിയെത്തി കുത്തിവീഴ്ത്തുകയായിരുന്നു. രജനിയുടെ മുഖത്തും വത്സലയുടെ തലയുടെ പിന്‍ഭാഗത്തുമാണ് പരിക്ക്. ഓടിക്കൂടിയവര്‍ പരിക്കേറ്റവരെ ലൂര്‍ദ് ആസ്പത്രിയിലെത്തിച്ചു.

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്കും പരിയാരത്തേക്കും കൊണ്ടു പോകുകയായിരുന്നു. വൈകിട്ട് ബസ്സ്റ്റാന്‍ഡിലും പരിസരത്തും ധാരാളം യാത്രക്കാരുള്ളപ്പോഴായിരുന്നു പോത്തിന്റെ പരാക്രമം. ഇരുചക്രവാഹനക്കാര്‍ തട്ടി വീണു. കോര്‍ട്ട് റോഡില്‍നിന്ന് ദേശീയപാതയിലേക്കിറങ്ങിയ പോത്ത് കുപ്പം നരിക്കോട് പഞ്ചാരക്കുളം വഴിയോടി ചുടലയ്ക്കടുത്ത് കാട്ടില്‍ കയറിനിന്നു.

അഗ്‌നിരക്ഷാസേനയും നാട്ടുകാരും പിറകെയെത്തി പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിച്ചെങ്കിലും രാത്രിയായതോടെ നടന്നില്ല. അറവുശാലയില്‍നിന്നോ മറ്റോ വിരണ്ടോടിയതാകാമെന്ന് പോലീസ് പറഞ്ഞു.


Content Highlights: Buffallo attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented