വ്യവസായിക്ക് പെണ്‍സുഹൃത്തുക്കളെ പരിചയപ്പെടുത്തി തേന്‍കെണി; യുവനടന്‍ അറസ്റ്റില്‍


Representative Image| Photo: Gettyimages

ബെംഗളൂരു: വ്യവസായിയായ 73-കാരനെ തേന്‍കെണിയില്‍പ്പെടുത്തി പണംതട്ടിയ കേസില്‍ യുവനടന്‍ അറസ്റ്റിലായി. ജെ.പി. നഗര്‍ സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെണ്‍സുഹൃത്തുക്കളായ കാവന, നിധി എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.

നാലുവര്‍ഷം മുമ്പ് വ്യവസായി കാവനയുമായി പരിചയത്തിലായതാണ്. ഒരാഴ്ചമുമ്പ് കാവന വ്യവസായിക്ക് നിധിയെ പരിചയപ്പെടുത്തിക്കൊടുത്തു. തുടര്‍ന്ന് വ്യവസായി ഇരുയുവതികളുമായും വാട്സാപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ കൈമാറി. ഓഗസ്റ്റ് മൂന്നിന് ഒരുസ്ഥലത്ത് വെച്ച് കാണണമെന്ന് യുവതികളിലൊരാള്‍ സന്ദേശം അയച്ചതനുസരിച്ച് വ്യവസായി സ്ഥലത്തെത്തി. എന്നാല്‍, അജ്ഞാതരായ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ ബലമായി കയറ്റിയിട്ട് തങ്ങള്‍ പോലീസാണെന്നും യുവതികളുമായുള്ള വാട്സാപ്പ് ചാറ്റിന്റെ പേരില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.

പണം നല്‍കുകയാണെങ്കില്‍ കേസ് ഒഴിവാക്കുമെന്നും പറഞ്ഞു. ഇതനുസരിച്ച് വ്യവസായി ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും നല്‍കി. പിന്നീട് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് കുടുംബാംഗങ്ങള്‍ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ കൂടി തട്ടിയെടുത്തു.

വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ വ്യവസായി ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവരാജാണ് കേസിലെ മുഖ്യ ആസൂത്രകനെന്നും വ്യവസായിയെ കെണിയില്‍പ്പെടുത്തി പണം തട്ടിയെടുക്കാന്‍ യുവരാജും യുവതികളും പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു.

Content Highlights: Budding actor in custody for honey-trapping businessman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented