ബിടെക്കുകാരന്‍ ഇക്രു, എംബിഎക്കാരനായ പക്രു, ലഹരിപാര്‍ട്ടികള്‍ പതിവ്; 21 കിലോ കഞ്ചാവുമായി പിടിയില്‍


താജു, വിനീത്

മാവേലിക്കര: 21 കിലോ കഞ്ചാവും കടത്താനുപയോഗിച്ച കാറുമായി രണ്ടുയുവാക്കള്‍ അറസ്റ്റില്‍. മാവേലിക്കര പ്രായിക്കര കണ്ടത്തില്‍ ചിറയില്‍ താജു (30), മണക്കാട് കളീയ്ക്ക വടക്കതില്‍ വിനീത് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. അഞ്ചുലക്ഷം രൂപയ്ക്കു മുകളില്‍ വിലവരുന്ന കഞ്ചാവാണ് പിടിച്ചതെന്നും മേഖലയിലെ ലഹരിവില്‍പ്പനയുടെ പ്രധാന കണ്ണികളാണിവരെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

ഒന്നാംപ്രതിയായ താജു എന്‍ജിനിയറിങ് ബിരുദധാരിയും രണ്ടാംപ്രതി വിനീത് എം.ബി.എ.ക്കാരനുമാണ്. ഇക്രു, പക്രു എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന ഇവര്‍ ലഹരി പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. ഇവരുടെ വിതരണശൃംഖലയിലെ കണ്ണികളെപ്പറ്റി ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്കു സൂചന ലഭിച്ചിട്ടുണ്ട്. അഞ്ചുഗ്രാമിന്റെ പൊതി 500 രൂപയ്ക്കാണു വിറ്റിരുന്നതെന്ന് ഇവര്‍ മൊഴിനല്‍കിയിട്ടുണ്ട്. ആഡംബര ബൈക്കുകളിലെത്തുന്ന യുവാക്കള്‍ക്ക് കഞ്ചാവുനല്‍കാനായി പോകുന്നതിനിടെയാണ് കാറില്‍നിന്ന് ഇവരെ പിടികൂടിയത്.

പരിശോധനയ്ക്ക് എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ ഇന്‍സ്‌പെക്ടര്‍ എ. ഫെമിന്‍, ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ഐ. ഷിഹാബ്, ജി. ഗോപകുമാര്‍, ജി. അലക്സാണ്ടര്‍, എം. അബ്ദുല്‍ ഷുക്കൂര്‍, എക്‌സൈസ് മാവേലിക്കര റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി. സജു, പ്രിവന്റീവ് ഓഫീസര്‍ വി. ബെന്നിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ യു. ഷിബു, പ്രതീഷ് പി. നായര്‍, വി. അരുണ്‍, നിമ്മി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: btech and mba graduates arrested with ganja in mavelikkara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented