പി.ആർ.മൂർത്തി
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍. എന്‍ജിനീയേഴ്‌സ് സഹകരണസംഘം തട്ടിപ്പിലെ പ്രധാന പ്രതികളിലൊരാള്‍കൂടി പിടിയിലായി. സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗവും ബി.എസ്.എന്‍.എല്‍. മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുമായിരുന്ന നന്തന്‍കോട് സ്വദേശി പി.ആര്‍.മൂര്‍ത്തി(63)യാണ് പിടിയിലായത്.
നന്തന്‍കോട്ടെ ഇയാളുടെ ഫ്‌ളാറ്റില്‍നിന്ന് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തികത്തട്ടിപ്പ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി. സജാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച വൈകീട്ട് മൂര്‍ത്തിയെ പിടികൂടിയത്. കേസില്‍ ആറാംപ്രതിയായിരുന്ന മൂര്‍ത്തി, നേരത്തേ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒളിവിലായിരുന്നു. ഫ്‌ളാറ്റിലെത്തിയെന്ന വിവരം ലഭിച്ചതോടെയാണ് അന്വേഷണസംഘമെത്തി അറസ്റ്റു ചെയ്തത്.
തട്ടിപ്പില്‍ മുഖ്യപ്രതിയായ സംഘം മുന്‍ പ്രസിഡന്റ് ഗൗരീശപട്ടം സ്വദേശി എ.ആര്‍.ഗോപിനാഥന്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഗോപിനാഥനുമായി ചേര്‍ന്ന് കോടികള്‍ തട്ടിപ്പു നടത്തിയതില്‍ മൂര്‍ത്തിക്ക് പ്രധാന പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
സംഘം സെക്രട്ടറിയും ബി.എസ്.എന്‍.എല്‍. മുന്‍ പോസ്റ്റ് ഡിവിഷണല്‍ എന്‍ജിനീയറുമായ വെള്ളായണി ഊക്കോട് വിവേകാനന്ദ നഗര്‍ ഗുരുപ്രഭയില്‍ കെ.വി.പ്രദീപ് ആദ്യം പിടിയിലായിരുന്നു. പ്രദീപ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത ഗോപിനാഥനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇയാളെ അടുത്തദിവസം തെളിവെടുപ്പിനായി എത്തിക്കും. ഗോപിനാഥന്റെ പേരിലുള്ള വസ്തുവകകള്‍ സഹകരണവകുപ്പ് കണ്ടുകെട്ടിയിരുന്നു. മുഖ്യപ്രതികളിലൊരാളായ സ്ഥാപനത്തിലെ ക്ലാര്‍ക്ക് രാജീവ് ഇപ്പോഴും ഒളിവിലാണ്. രാജീവിനെതിരേ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. 1255 നിക്ഷേപകരുടെ 44.15 കോടി തിരിമറി നടത്തിയെന്നാണ് കേസ്.
Content Highlights: bsnl engineers cooperative money fraud case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..