നബി ദിനാഘോഷ പരിശീലന പരിപാടിക്ക് പോയി വൈകി;സഹോദരങ്ങളുടെ കൈയ്യും വാരിയെല്ലും പിതാവ് അടിച്ചുപൊട്ടിച്ചു


വ്യാഴാഴ്ചരാവിലെ കുട്ടികള്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Screen Grab Mathrubhumi News

കൂറ്റനാട്: ചാലിശ്ശേരി മുക്കൂട്ടയില്‍ സഹോദരങ്ങളായ വിദ്യാര്‍ഥികള്‍ക്ക് പിതാവിന്റെ ക്രൂര മര്‍ദനം. പട്ടികകൊണ്ടും വടികൊണ്ടുമുള്ള മര്‍ദനത്തില്‍ രണ്ടുകുട്ടികള്‍ക്കും ഗുരുതര പരിക്കുണ്ട്. ഒരാളുടെ ഇടതുകൈയിന്റെ എല്ലുകള്‍ തകര്‍ന്നു. ഇളയസഹോദരന്റെ വാരിയെല്ലിനാണ് ഒടിവുപറ്റിയത്. കുട്ടികളുടെ പിതാവ് അന്‍സാര്‍ ഒളിവിലാണ്.

വ്യാഴാഴ്ചരാവിലെ കുട്ടികള്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡോക്ടര്‍മാര്‍ ചാലിശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിക്കയായിരുന്നു. മടത്തില്‍ഞാലില്‍ വീട്ടില്‍ അന്‍സില്‍ (16), അല്‍ത്താഫ് (14) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.ബുധനാഴ്ചരാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. നബിദിന ഒരുക്കങ്ങളുടെഭാഗമായി പള്ളിയില്‍ കലാപരിശീലനത്തിനായി പോയതായിരുന്നു കുട്ടികള്‍. മടങ്ങാന്‍ വൈകിയെന്നാരോപിച്ചാണ് മര്‍ദനം തുടങ്ങിയത്. വഴിയില്‍വെച്ചും വീട്ടിലെത്തിയും മര്‍ദിച്ചു. വീട്ടിലെത്തിയശേഷം പട്ടികകൊണ്ടും കുട്ടികളെ മര്‍ദിച്ചു. തലയ്ക്കുള്ള അടി കൈകൊണ്ട് തടുത്തതിനാലാണ് അന്‍സിലിന്റെ കൈയിന്റെ എല്ലുകള്‍ പൊട്ടിയത്. കനമുള്ള വടികൊണ്ട് അടിച്ചതിനാലാണ് അല്‍ത്താഫിന്റെ വാരിയെല്ല് തകര്‍ന്നത്.

അവശരായ കുട്ടികളെ കുന്നംകുളം ഗവ. ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയരാക്കിയശേഷം വിദഗ്ധ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചാലിശ്ശേരി പോലീസ് കുട്ടികളില്‍നിന്ന് മൊഴി രേഖപ്പെടുത്തിയശേഷം പിതാവിനെതിരേ കേസെടുത്തു. അന്‍സില്‍ കോക്കൂര്‍ സ്‌കൂളില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിയും അല്‍ത്താഫ് ചാലിശ്ശേരി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയുമാണ്.

Content Highlights: brothers brutally beaten by father asking late return in home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented