Representational Image. Photo: AFP
ശ്രീകണ്ഠപുരം: വിവാഹസല്‍ക്കാരത്തിനിടയില്‍ നവവധുവിന്റെ മൊബൈല്‍ഫോണ്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍. ആന്തൂര്‍ തളിയില്‍ സ്വദേശി പ്രവീണ്‍ (32) ആണ് പിടിയിലായത്.
കഴിഞ്ഞയാഴ്ച വളക്കൈ അടിച്ചാക്കമലയില്‍ നടന്ന വിവാഹസല്‍ക്കാരത്തിനിടയിലാണ് നവവധുവിന്റെ 17,000 രൂപ വില വരുന്ന മൊബൈല്‍ഫോണ്‍ മോഷണം പോയത്. പരാതിയെ തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ശ്രീകണ്ഠപുരം സി.ഐ. ഇ.പി. സുരേശന്‍, എസ്.ഐ. പി.സി. വില്ലി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
തളിപ്പറമ്പിലെ ഒരു മൊബൈല്‍ഫോണ്‍ കടയില്‍ വിറ്റ ഫോണ്‍ പോലീസ് കണ്ടെടുത്തു.
Content Highlights: brides mobile phone stolen during wedding reception, youth arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..