Screengrab: Youtube.com/ABP Ganga
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ വിവാഹചടങ്ങിനിടെ വെടിയേറ്റ് വധുവിന് ദാരുണാന്ത്യം. മഥുരയിലെ മുബാരിക്പുര്‍ സ്വദേശിയായ കാജലാണ് വിവാഹദിവസം വെടിയേറ്റ് മരിച്ചത്. മുന്‍കാമുകനായ അനീഷ് എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. ഒളിവില്‍പോയ ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു ഏവരെയും നടുക്കിയ സംഭവം. 'ജയ്മാല' ചടങ്ങിന് ശേഷം വധുവായ കാജല്‍ മുറിയിലേക്ക് പോയെന്നും ഇതിനിടെയാണ് അജ്ഞാതനായ ഒരാളെത്തി മകള്‍ക്ക് നേരേ വെടിയുതിര്‍ത്തതെന്നും പിതാവ് ഖുഭിറാം പ്രജാപതി മാധ്യമങ്ങളോട് പറഞ്ഞു. സംഭവിച്ചതൊന്നും തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയും കൊല്ലപ്പെട്ട യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതിനിടെയാണ് മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചത്. ഇതില്‍ കുപിതനായ യുവാവ് വിവാഹവേദിയിലെത്തി യുവതിയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: bride shot dead at her wedding in uttar pradesh
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..