പി.വി. മണിയപ്പൻ
അരൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ അരൂര്‍ പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പനെ കോട്ടയം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ക്രമക്കേട് നടത്തിയതിന് മണിയപ്പന്‍ മുന്‍പും നടപടി നേരിട്ടിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് മരട് സ്വദേശി കെ.കെ. രമേശന്‍ നല്‍കിയ പരാതിക്കൊടുവിലാണ് ഇയാള്‍ കെണിയിലായത്.
രമേശന്‍ അരൂര്‍ ബൈപ്പാസിനു സമീപം നിര്‍മിച്ച വാണിജ്യ സമുച്ചയത്തിന്റെ ഒന്നാം നിലയ്ക്ക് കെട്ടിട നമ്പറിടാനാണ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്.
മതിയായ പാര്‍ക്കിങ് സൗകര്യമില്ലെന്ന് തെറ്റിദ്ധരിപ്പിച്ചും മറ്റ് കാരണങ്ങള്‍ പറഞ്ഞും അനുമതി വൈകിപ്പിച്ചു. ഇതിനിടെ ഉടമ സെക്രട്ടറിയെ നേരില്‍ കണ്ടു. രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ തൊട്ടടുത്ത കടയുടെ പാര്‍ക്കിങ് സ്ഥലം കാണിച്ച് കെട്ടിട നമ്പര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി. എന്നാല്‍ ഇത്രയും തുക ഇല്ല എന്നു പറഞ്ഞതോടെ തുക ഒരു ലക്ഷമാക്കി കുറച്ചു.
പരാതിക്കാരന്‍ വിജിലന്‍സ് റേഞ്ച് മേധാവി വി.ജി. വിനോദ്കുമാറിന് പരാതി നല്‍കി. തുടര്‍ന്ന് ആലപ്പുഴ വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി പിടികൂടുകയായിരുന്നു.
2015-16 കാലത്ത് കോടംതുരുത്ത് പഞ്ചായത്ത് സെക്രട്ടറിയായിരുന്നപ്പോഴാണ് ഇയാള്‍ പണം തിരിമറി നടത്തിയത്. ഇതില്‍ ആലപ്പുഴ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തി വകുപ്പുതല നടപടികളും സ്വീകരിച്ചിരുന്നു.
Content Highlights: Bribery-aroor grama Secretary who was arrested faced action before and asked for two lakhs


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..