സീരിയല്‍ നടിയുടെ അമ്മയ്ക്ക് സൈക്കിള്‍ ഇടിച്ച് പരിക്കേറ്റു; 10 വയസ്സുകാരനെതിരായ കേസ് കോടതി റദ്ദാക്കി


പോലീസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി സര്‍ക്കാരിനോട് കുട്ടിക്കും മാതാവ് ആകാന്‍ക്ഷ ത്യാഗി കേല്‍ക്കറിനും 25000 രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.

പ്രതീകാത്മക ചിത്രം | മാതൃഭൂമി

മുംബൈ: സൈക്കിള്‍ ഇടിച്ച് 62-കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ പത്തുവയസ്സുകാരനെതിരേ പോലീസ് എടുത്ത കേസ് മുംബൈ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് രേവതി മൊഹിതെ ദെരെ, ജസ്റ്റിസ് ശ്രീരാം എം. മോദക് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് റദ്ദാക്കിയത്.

പോലീസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി സര്‍ക്കാരിനോട് കുട്ടിക്കും മാതാവ് ആകാന്‍ക്ഷ ത്യാഗി കേല്‍ക്കറിനും 25000 രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. കേസില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈ പണം ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കുട്ടിക്കെതിരേ കേസ് എടുക്കാന്‍ സബ് ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ക്കെതിരേ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും പോലീസ് രേഖകളില്‍നിന്ന് കുട്ടിയുടെ പേര് നീക്കം ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 27-നാണ് കേസിനാസ്പദമായ സംഭവം. ഗോരെഗാവിലെ ഒരു ഉന്നതര്‍ താമസിക്കുന്ന സൊസൈറ്റിയില്‍ സീരിയല്‍ നടി സിമ്രാന്‍ സച്ച്ദേവിന്റെ അമ്മയെയാണ് കുട്ടി സൈക്കിള്‍ കൊണ്ട് ഇടിച്ചത്.തുടര്‍ന്ന് നടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പത്തുവയസ്സുകാരനെതിരായ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി നടി രംഗത്തെത്തിയിരുന്നു. കുട്ടിയുടെ മതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കണം എന്ന് മാത്രമായിരുന്നു താന്‍ ഉദ്ദേശിച്ചിരുന്നത് എന്നായിരുന്നു നടിയുടെ വിശദീകരണം.

ഹൈക്കോടതി വിധി തങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമാണെന്നും അധികാരം ദുരുപയോഗം ചെയ്തതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.

Content Highlights: bombay highcourt revoked fir against 10 year old boy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented