Photo: www.dais.edu.in
മുംബൈ: ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂളിന് നേരേ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും മുംബൈ പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് 4.30-ഓടെയാണ് സ്കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണ്‍സന്ദേശം ലഭിച്ചത്. സ്കൂളിനുള്ളില്‍ ടൈംബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞിരുന്നത്. പിന്നീട് തന്റെ പേര് വിക്രം സിങ് ആണെന്നും പ്രശസ്തിക്ക് വേണ്ടിയാണ് ഭീഷണി മുഴക്കിയതെന്നും ഇതേയാള്‍ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു. ഇതോടെ സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയിലും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ആശുപത്രി സ്ഫോടനത്തില്‍ തകര്‍ക്കുമെന്നും അംബാനി കുടുംബത്തെ വധിക്കുമെന്നുമായിരുന്നു സന്ദേശം.
Content Highlights: bomb threat to dhirubhai ambani international school mumbai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..