ആക്രമണം നടന്ന ഓഫീസിൽ പാർട്ടി പ്രവർത്തകർ പരിശോധന നടത്തുന്നു | Photo: Special Arrangement
കോഴിക്കോട്: കുറ്റ്യാടി അമ്പലത്ത് കുളങ്ങരയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനുനേരെ ബോംബേറ്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കോണ്‍ഗ്രസ് ഓഫീസിലേക്ക് ബോംബേറുണ്ടായത്. ഈ സമയത്ത് ആരും ഓഫീസിലുണ്ടായിരുന്നില്ല. ഓഫീസിന്റെ ജനല്‍ചില്ലകള്‍ തകര്‍ന്നിട്ടുണ്ട്.
ഒറ്റപ്പെട്ട സ്ഥലത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിന് താഴെയായി ലൈബ്രറിയും കടയും പ്രവര്‍ത്തിക്കുന്നുണ്ട്. റോഡില്‍ നിന്ന് ബോംബ് വലിച്ചെറിഞ്ഞാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. കുറ്റ്യാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Content Highlights: bomb attack, party office, congress
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..