കൊച്ചിയിലെ ഫ്ളാറ്റില്‍ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍; മരിച്ചത് മലപ്പുറം സ്വദേശി


എടച്ചിറ സോണിയാ ഫ്‌ളാറ്റിലെ എഫ് 16-ല്‍ ആണ് കൊലപാതകം നടന്നത്.

മരിച്ച സജീവ് കൃഷ്ണ

കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപം ഫ്ളാറ്റില്‍ മൃതദേഹം തുണിയില്‍ കെട്ടി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകമാണെന്നാണ് പോലീസ് നിഗമനം.

എടച്ചിറ സോണിയാ ഫ്‌ളാറ്റിലെ എഫ് 16-ല്‍ ആണ് കൊലപാതകം നടന്നത്. അഞ്ചുപേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ ആരും സ്ഥലത്തില്ലായിരുന്നു. രണ്ട് ദിവസമായി സജീവ് കൃഷ്ണയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെയര്‍ ടേക്കറുടെ സഹായത്തോടെ മറ്റൊരു താക്കോലെടുത്ത് മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മറ്റുള്ളവര്‍ സ്ഥലത്തില്ലാത്ത സമയത്ത് ഇവരുടെ വേറൊരു സുഹൃത്തായ അര്‍ഷാദ് ഇങ്ങോട്ട് താമസം മാറ്റിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ബെഡ്ഷീറ്റിലും തുണിയിലും പൊതിഞ്ഞ് അനാവശ്യ സാധനങ്ങള്‍ താഴേക്കിടുന്ന വലിയ പൈപ്പിനുള്ളിലേക്ക് മറിച്ചിട്ടനിലയിലായിരുന്നു മൃതദേഹം.

സജീവിന്റെ മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സജീവിന്റെ ഫോണ്‍ സംഭവ സ്ഥലത്ത് നിന്നും കാണാതായിട്ടുണ്ട്. ഇത് അര്‍ഷാദിന്റെ കൈയ്യിലായിരിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഇയാളുടെ ഫോണും സ്വിച്ച് ഓഫാണ്.

ഫ്‌ളാറ്റില്‍ നിന്ന് സ്ഥിരമായി മദ്യപാനവും മറ്റും നടക്കുന്നതിനാല്‍ ഇവരോട് റൂം മാറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഫ്‌ളാറ്റ് ഉടമ പറഞ്ഞു. കോട്ടയം സ്വദേശിയുടെ പേരിലുള്ളതാണ് ഫ്‌ളാറ്റ്.

Content Highlights: body found in a flat at kakkanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented