ആലപ്പുഴ ബീച്ചില്‍ കമിതാക്കളെ ലക്ഷ്യമിട്ട് വന്‍സംഘം, ഒളിക്യാമറ; പണം നഷ്ടമായത് ഒട്ടേറെപ്പേര്‍ക്ക്


ആലപ്പുഴ ബീച്ച് | ഫയൽചിത്രം | മാതൃഭൂമി

ആലപ്പുഴ: ആലപ്പുഴ ബീച്ചിലെത്തുന്ന കമിതാക്കളെ ലക്ഷ്യമിട്ടു ബ്ലാക്ക് മെയില്‍ സംഘം. ഇവരുടെ ആസൂത്രിതമായ നീക്കത്തില്‍ ഒട്ടേറേപ്പേര്‍ക്കാണു ദിവസവും പണവും സ്വര്‍ണവും മറ്റു വിലപ്പെട്ട വസ്തുക്കളും നഷ്ടമാകുന്നത്. മാനഹാനി ഭയന്ന് ആരും പരാതിപ്പെടാത്തത് ഇവര്‍ക്ക് അനുഗ്രഹമാണ്. ഓരോദിവസവും ഇത്തരം സംഭവങ്ങള്‍ കൂടിവരുകയാണ്.

ബീച്ചില്‍ കാറ്റാടിഭാഗം, വിജയാപാര്‍ക്കിന്റെ പിന്‍വശം എന്നിവിടങ്ങളില്‍ ഇരിക്കുന്നവരെയാണ് ഇവര്‍ കൂടുതലായും ലക്ഷ്യമിടുന്നത്. കമിതാക്കളാണെന്നു മനസ്സിലാക്കിയാല്‍ ഇവര്‍ പദ്ധതി ആസൂത്രണം ചെയ്യും. ഇവര്‍ ഇടപഴകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ആരുമറിയാതെ സംഘം ചിത്രീകരിക്കും.

കുറച്ചുസമയത്തിനുശേഷം കമിതാക്കളുടെ മുന്നിലെത്തുന്ന സംഘം ഈ ചിത്രങ്ങളും വീഡിയോകളും കാണിച്ചു ഭീഷണിപ്പെടുത്തും. പണവും സ്വര്‍ണവുമാണ് ആവശ്യപ്പെടുന്നത്. പറയുന്നതു നല്‍കിയില്ലെങ്കില്‍ പകര്‍ത്തിയ കാര്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞാണു ഭീഷണി. ഇവരുടെ വിരട്ടലില്‍ പലരും പെട്ടുപോകും. പോലീസിനോടുപോലും പറയാന്‍ ഇവര്‍ക്കു സാധിക്കില്ല. മിക്കവരും വീട്ടുകാരറിയാതെയാകും ബീച്ചിലെത്തുന്നത്.

പുറംലോകമറിഞ്ഞാലുള്ള നാണക്കേടും ഭയവും നിമിത്തം ഭീഷണിക്കുവഴങ്ങി പറയുന്നതെല്ലാം ഈ സംഘത്തിനു നല്‍കും. ചിലര്‍ ഈ ഭീഷണിക്കു വഴങ്ങിക്കൊടുക്കാറില്ല. അവരെ ആക്രമിച്ച് സ്വര്‍ണവും പണവും കൈക്കലാക്കും. ബീച്ചില്‍ കാറ്റാടിക്കു തെക്കുഭാഗത്തെ അയ്യപ്പന്‍പൊഴിയും പരിസരവും കേന്ദ്രീകരിച്ചാണു പ്രധാനമായും ഈ ബ്ലാക്ക് മെയില്‍സംഘം പ്രവര്‍ത്തിക്കുന്നത്.

കമിതാക്കള്‍ മിക്കവരും ചെല്ലുന്നതും ഈ ഭാഗത്താണ്. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് അക്രമിസംഘം ഇവിടെ തമ്പടിക്കുന്നത്. കമിതാക്കള്‍ ഇരിക്കുന്നതിന്റെ അടുത്തുതന്നെ കുറ്റിക്കാടുകളില്‍ നുഴഞ്ഞുകയറി ക്യാമറകള്‍വെച്ച് അതു ഷൂട്ടുചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഇവര്‍ക്കുണ്ട്. തങ്ങളുടെ തൊട്ടപ്പുറത്ത് ആളുണ്ടെന്നുപോലും കമിതാക്കള്‍ക്ക് അറിയാന്‍ സാധിക്കില്ല. കൂട്ടംചേര്‍ന്നുള്ള നീക്കമായതിനാല്‍ കമിതാക്കള്‍ക്കു പ്രതികരിക്കാന്‍ പോലും സാധിക്കില്ല.

ബീച്ചിലെത്തി തങ്ങളുടെ സമ്പത്തെല്ലാം ക്രിമിനല്‍ സംഘം കൊണ്ടുപോയാലും ഒരക്ഷരം മിണ്ടാതെ ഇവര്‍ തിരിച്ചുപോകുന്നത് ഈ സംഘത്തിനു കൂടുതല്‍ പ്രോത്സാഹനമാണ്. കഞ്ചാവും മയക്കുമരുന്നുമുപയോഗിച്ചാണ് ഈ സംഘം യുവാക്കളെ കുരുക്കിലാക്കുന്നത്. ഉച്ചയ്ക്കു 12 മുതല്‍ വൈകീട്ട് മൂന്നുവരെയുള്ള സമയത്താണു ബീച്ചില്‍ ഇവരുടെ അഴിഞ്ഞാട്ടം.

ആളില്ലാതെ ടൂറിസം പോലീസ്

ബീച്ചില്‍ ഇത്തരം ക്രിമിനല്‍സംഘങ്ങളെ നേരിടേണ്ട ചുമതലയുള്ള ടൂറിസം പോലീസ് നോക്കുകുത്തിയായ അവസ്ഥയാണ് ഇപ്പോഴുള്ളത്. ആവശ്യത്തിനു ഉദ്യോഗസ്ഥരില്ലാത്തതാണു ടൂറിസം പോലീസ് നേരിടുന്ന വെല്ലുവിളി. ആകെ രണ്ടുപോലീസുകാര്‍ മാത്രമാണു ബീച്ചിലും പുന്നമടയിലുമായി ജോലി ചെയ്യുന്നത്. മുന്‍പു 15-ലധികം പോലീസുകാര്‍ ടൂറിസം പോലീസില്‍ ജോലിചെയ്തിരുന്നതാണ്.

ആയിരക്കണക്കിനുപേര്‍ വരുന്ന ആലപ്പുഴ ബീച്ചിലാണ് ആളില്ലാതെ പോലീസ് ജോലിചെയ്യുന്നത്. കീലോമീറ്ററുകള്‍ നിരന്നുകിടക്കുന്ന ബീച്ചില്‍ അനിഷ്ടസംഭവങ്ങള്‍ നേരിടുന്നതിനു കൂടുതല്‍ പോലീസ് ആവശ്യമുണ്ട്.

എന്നാല്‍, സ്ഥലംമാറ്റമുണ്ടായതാണ് അംഗസംഖ്യകുറയാന്‍ കാരണമെന്നും വരുംദിവസങ്ങളില്‍ പട്രോളിങ് ശക്തമാക്കുമെന്നും ടൂറിസം പോലീസ് അറിയിച്ചു.

കമിതാക്കളെ ഭീഷണിപ്പെടുത്തി സ്വര്‍ണമാല തട്ടിപ്പറിച്ച സംഭവം: പ്രധാന പ്രതി ഒളിവില്‍

ആലപ്പുഴ ബീച്ചില്‍ കമിതാക്കളില്‍നിന്നു സ്വര്‍ണമാല തട്ടിപ്പറിച്ച സംഭവത്തില്‍ പ്രധാന പ്രതി ഒളിവില്‍. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടോടെ കടപ്പുറത്ത് അയ്യപ്പന്‍പൊഴി ഭാഗത്തായിരുന്നു സംഭവം. കമിതാക്കളുടെ ചിത്രവും വീഡിയോയുമെടുത്തു പ്രതി പണമാവശ്യപ്പെടുകയായിരുന്നു. ഇതില്‍ വഴങ്ങാതായതോടെ യുവാവിനെ മര്‍ദിച്ചു മാലയും ഫോണും പ്രതി കൈക്കലാക്കി.

എന്നാല്‍, പ്രതിയെ യുവാവു പിന്തുടര്‍ന്നതോടെ ഫോണ്‍ മടക്കിനല്‍കി. യുവതിയെ വീട്ടിലാക്കിയ ശേഷമെത്തി യുവാവ് ടൂറിസം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേസമയം സമാനമായി വള തട്ടിപ്പറിച്ചെന്നാരോപിച്ചു മറ്റൊരുയുവതിയും പരാതി നല്‍കിയിരുന്നു. സംഭവമറിഞ്ഞു പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഒരു യുവാവ് കാറ്റാടി ഭാഗത്തുനിന്ന് ഓടിരക്ഷപ്പെടുന്നതു പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഇയാളെ പിന്‍തുടര്‍ന്നു ചോദ്യംചെയ്തപ്പോള്‍ കഞ്ചാവ് കണ്ടെത്തി. ചോദ്യംചെയ്യലില്‍ ഇയാള്‍ക്കു മാലമോഷണത്തില്‍ പങ്കില്ലെന്നു വ്യക്തമായി. പിന്നീടുള്ള അന്വേഷണത്തില്‍ മാലതട്ടിപ്പറിച്ചയാളെക്കുറിച്ചു പോലീസിനു കൃത്യമായ വിവരം ലഭിച്ചു. എന്നാല്‍, ഇയാള്‍ ഒളിവില്‍പ്പോയി. മുന്‍പും ക്രിമിനല്‍ കേസില്‍ പ്രതിയായ ഇയാള്‍ മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ടയാളാണെന്നും പോലീസ് പറയുന്നു.

വര്‍ഷങ്ങള്‍ക്കുമുന്‍പു സമാനമായി അധ്യാപകനെ ഭീഷണിപ്പെടുത്തി പണംതട്ടിയ സംഭവത്തിലെയും പ്രതിയാണിയാള്‍. ഇയാള്‍ക്കെതിരേ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Content Highlights: blackmailing gang in alappuzha beach to trap lovers

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented