കുങ്കുമം പുരട്ടിയ ഇറച്ചി, തലമുടി; കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാല കാമ്പസില്‍ ദുര്‍മന്ത്രവാദമെന്ന് പരാതി


അധ്യാപകനായ ഇദ്ദേഹത്തിന്റെ ഓഫീസ് മുറിയില്‍നിന്ന് കുങ്കുമം പുരട്ടിയ ഇറച്ചിക്കഷണങ്ങള്‍, തലമുടി, മഞ്ഞള്‍പൊടി, വളക്കഷണങ്ങള്‍, അധ്യാപകന്റെ പകുതികീറിയ ഫോട്ടോ എന്നിവ കണ്ടെത്തിയിരുന്നു.

Photo: ksoumysuru.ac.in

മൈസൂരു: അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തിലുള്ള കര്‍ണാടകത്തില്‍ സര്‍വകലാശാല അധ്യാപകനെതിരേ അജ്ഞാതസംഘം ദുര്‍മന്ത്രവാദം നടത്തിയതായി ആരോപണം. മൈസൂരുവിലെ കര്‍ണാടക സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാല കാമ്പസിലാണ് ജേണലിസം വിഭാഗം തലവനായിരുന്ന അസോസിയേറ്റ് പ്രൊഫസര്‍ തേജസ്വി നവിലൂരിനെതിരേ ദുര്‍മന്ത്രവാദം നടത്തിയത്.

ഇപ്പോള്‍ അധ്യാപകനായ ഇദ്ദേഹത്തിന്റെ ഓഫീസ് മുറിയില്‍നിന്ന് കുങ്കുമം പുരട്ടിയ ഇറച്ചിക്കഷണങ്ങള്‍, തലമുടി, മഞ്ഞള്‍പൊടി, വളക്കഷണങ്ങള്‍, അധ്യാപകന്റെ പകുതികീറിയ ഫോട്ടോ എന്നിവ കണ്ടെത്തിയിരുന്നു. അധ്യാപകനെ സര്‍വകലാശാലയില്‍നിന്ന് പുറത്താക്കാന്‍വേണ്ടിയാണ് ദുര്‍മന്ത്രവാദം നടത്തിയതെന്നാണ് ആരോപണം. സംഭവം പുറത്തുവന്നതോടെ ജേണലിസം വിഭാഗം മേധാവി രജിസ്ട്രാര്‍ക്ക് പരാതിനല്‍കിയിട്ടുണ്ടെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. വിദ്യാശങ്കര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവീകരണം നടന്നുകൊണ്ടിരിക്കുന്ന പഴയകെട്ടിടത്തിലെ മുറിയിലാണ് ദുര്‍മന്ത്രവാദം നടന്നത്. ഈ മുറിയില്‍ സി.സി.ടി.വി. ക്യാമറകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍, ആരാണ് സംഭവത്തിന് പിന്നിലെന്ന് അറിയാന്‍ സാധിച്ചിട്ടില്ലെന്ന് സര്‍വകലാശാലാവൃത്തങ്ങള്‍ പറഞ്ഞു.

2017-ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് അന്ധവിശ്വാസ നിരോധനബില്‍ പാസാക്കിയത്. തുടര്‍ന്ന് മൂന്നുവര്‍ഷത്തിനുശേഷം 2020 ജനുവരിയില്‍ അന്നത്തെ ഗവര്‍ണര്‍ വാജുഭായി വാല ബില്ലിന് അംഗീകാരം നല്‍കിയതോടെ നിയമം പ്രാബല്യത്തില്‍വന്നു. നിയമം കൊണ്ടുവരുന്നതിനെ ബി.ജെ.പി. നേതാക്കളും മതനേതാക്കളും ശക്തമായി എതിര്‍ത്തിരുന്നു.

Content Highlights: black magic allegation in karnataka open university campus mysuru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented