Photo: Screengrab/ Mathrubhumi News
തൃശ്ശൂർ: സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ കൊച്ചി ചെലവന്നൂരിലെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ജനുവരി ആറിന് ഉച്ചയ്ക്ക് രണ്ടരയോടു കൂടിയാണ് റാണ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടത്. കറുത്ത വസ്ത്രമണിഞ്ഞായിരുന്നു റാണ പോലീസിനെ വെട്ടിച്ചു കൊണ്ട് തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞത്.
ഒരു വഴിയിൽ കൂടി പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് മറുവഴിയിൽ കൂടി ലിഫ്റ്റിൽ റാണ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തമിഴ്നാട്ടിൽ ക്വാറിയിൽ സന്യാസി വേഷത്തിൽ എത്തി രക്ഷപ്പെടൽ നാടകം നടത്തുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ രഹസ്യ ഓപ്പറേഷനിൽ കൂടിയായിരുന്നു റാണയെ പിടികൂടുന്നത്.
പോലീസ് ഫ്ലാറ്റിൽ എത്തുന്നതിന് തൊട്ടു മുമ്പ് മറ്റൊരു വഴിയിൽ കൂടി കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ റാണ താഴേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. താഴെ പാർക്ക് ചെയ്തിരുന്ന പ്രവീൺ റാണയുടെ ബെൻസ് കാറിൽ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ശേഷം അങ്കമാലിയിൽ ഇറങ്ങിയ ശേഷം വെളുത്ത ബൊലേറോ കാറിൽ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നുവെന്നാണ് വിവരം. ഈ രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിയിട്ടുണ്ട്. പ്രവീൺ റാണ സഞ്ചരിച്ച വഴികളിലുള്ള സി.സി.ടി.വി. ക്യാമറകൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇയാളെ ആദ്യഘട്ടത്തിൽ രക്ഷപ്പെടുത്താൻ ശ്രമിച്ച സുഹൃത്തുക്കളേയും ദൃശ്യങ്ങളിൽ കാണാം. ഇവരെ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ റാണ എറണാകുളത്ത് ഇറങ്ങി എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. പരിശോധനയിൽ റാണ അങ്കമാലിയിൽ ഇറങ്ങിപ്പോയതെന്ന് കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ബൊലേറോ വാഹനത്തിൽ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. വാഹനം ഓടിച്ചു പോയ നവാസ് എന്നയാളേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ ഇവർ ആരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല.
Content Highlights: black dress and car praveen rana escaped from kochi video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..