സുമേഷ്
പുനലൂര്‍(കൊല്ലം):നഗരസഭയിലെ കക്കോട്ട് കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രാദേശിക ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു.
കക്കോട് സന്തോഷ് ഭവനില്‍ സുമേഷ് (44) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു മരണം. നെഞ്ചിലും വയറ്റിലും ആഴത്തില്‍ കുത്തേറ്റിരുന്ന സുമേഷിനെ ശനിയാഴ്ചയും കഴിഞ്ഞദിവസവുമായി രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നെങ്കിലും രക്ഷിക്കാനായില്ല.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.പി.എം. പ്രതിനിധിയും വാര്‍ഡ് കൗണ്‍സിലറുമായ അരവിന്ദാക്ഷന്‍, സി.പി.എം. പ്രവര്‍ത്തകരായ നിതിന്‍, സജികുമാര്‍ എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരുന്നത്. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്കും വെട്ടേറ്റിരുന്നു. ഇതില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ കഴിഞ്ഞുവന്നിരുന്ന നിതിനെയും സജികുമാറിനെയും വെള്ളിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. അരവിന്ദാക്ഷന്‍ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അരവിന്ദാക്ഷനെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
കക്കോട് പബ്ലിക് ലൈബ്രറിയുടെ വാര്‍ഷികാഘോഷം നടക്കുന്നതിനിടെ അരവിന്ദാക്ഷന് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.
മര്‍ദിച്ചതായി ആരോപിക്കപ്പെടുന്ന സ്ഥലവാസിയും സുമേഷിന്റെ സുഹൃത്തുമായ ബിജു ഒളിവിലാണ്. മര്‍ദനത്തെച്ചൊല്ലി അന്നേദിവസം അര്‍ധരാത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് വെട്ടും കുത്തും നടന്നത്. വ്യക്തിവൈരാഗ്യമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. സുമേഷ് മരിച്ച സാഹചര്യത്തില്‍ കക്കോട്ട് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സുമേഷിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ പരിശോധന നടത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
തുടര്‍ന്ന് കക്കോട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ കക്കോട് വാര്‍ഡില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന സുമേഷ് നിലവില്‍ പാര്‍ട്ടിയുടെ ബൂത്ത് കമ്മിറ്റിയുടെ ചുമതലക്കാരനാണ്. ഭാര്യ: സീത. മക്കള്‍: അമല്‍, അമൃത്. സംസ്‌കാരം തിങ്കളാഴ്ച നടക്കും.
Content Highlights: bjp worker stabbed to death in punalur kollam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..