പ്രതീകാത്മകചിത്രം| Photo: Mathrubhumi
തലശ്ശേരി: ബി.ജെ.പി. പ്രവര്‍ത്തകന്‍ തോലമ്പ്ര ചെമ്മരത്തെ കണ്ട്യന്‍ ഷിജുവിനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ട് സി.പി.എം. പ്രവര്‍ത്തകരെ വെറുതെവിട്ടു.
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുലയാണ് പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടത്. തോലമ്പ്രയിലെ അനിലാലയത്തില്‍ നെല്ലേരി അനീഷ് (49), കെ.പങ്കജാക്ഷന്‍ (41), ആലക്കാടന്‍ ബിജു (40), ചെമ്മരത്തില്‍ വിന്നിവിജേഷ് (34), പൊങ്ങോളി ധനേഷ് (33), നെല്ലിക്ക മുകേഷ് (35), കാരായി ബാബു (46), തോലമ്പ്രയിലെ പനിച്ചി സുധാകരന്‍ (52) എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്.
ഒന്‍പത് പ്രതികളുണ്ടായിരുന്ന കേസിലെ രണ്ടാംപ്രതി അശോകന്‍ വിചാരണവേളയില്‍ മരിച്ചു.
2009 മാര്‍ച്ച് 4-ന് രാവിലെ ഏഴരയ്ക്കാണ് കേസിനാസ്പദമായ സംഭവം. തോലമ്പ്രയിലെ ചെമ്മരത്തില്‍ പവിത്രന്റെ കടയിലിരുന്ന് പത്രംവായിക്കുന്ന ഷിജുവിനെ ജീപ്പിലെത്തിയ പ്രതികള്‍ ആക്രമിച്ച് പിന്‍തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ദൃക്സാക്ഷി മൊഴികള്‍ അവിശ്വസനീയമാണെന്നും കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വിധിച്ചു. പ്രതികള്‍ക്കുവേണ്ടി അഡ്വ. ബി.രാമന്‍ പിള്ള, അഡ്വ. എന്‍.ആര്‍.ഷാനവാസ് എന്നിവര്‍ ഹാജരായി.
Content Highlights: bjp worker shiju murder case eight accused acquitted by court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..