പ്രതീകാത്മക ചിത്രം/ Pics4News
ബെംഗളൂരു: ഹിരോഹള്ളിയിലെ ബി.ജെ.പി. നേതാവ് അനന്തരാജു ആത്മഹത്യചെയ്തത് ഹണിട്രാപ്പില്‍ കുടുക്കി ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്ന ആരോപണങ്ങളുമായി കുടുംബാംഗങ്ങള്‍. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് ബി.ജെ.പി. നേതാവും സംരഭകനുമായ അനന്തരാജുവിനെ കിടപ്പുമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെത്തുടര്ന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പോലീസിന്റെ നിഗമനം. ബന്ധുക്കളില്‍ ചിലര്‍ ഈ രീതിയിലുള്ള മൊഴിയാണ് നല്‍കിയിരുന്നത്.
എന്നാല്‍ ഹണിട്രാപ്പില്‍ കുടുക്കിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും കഴിഞ്ഞദിവസം അനന്തരാജുവിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കെ.ആര്. പുരം സ്വദേശികളായ രണ്ടു യുവതികളുടേയും യുവതികളിലൊരാളുടെ ഭര്‍ത്താവിന്റേയും പേരും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
അനന്തരാജുവിനൊപ്പം യുവതികള്‍ വീഡിയോ ചിത്രീകരിക്കുകയും പിന്നീട് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. ഒട്ടേറെത്തവണ പണം നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെ തരാന്‍ കഴിയില്ലെന്ന് അനന്തരാജു ഇവരോട് പറഞ്ഞു. എന്നാല്‍ വീഡിയോ ബി.ജെ.പി. സംസ്ഥാന നേതാവിന് അയച്ചുകൊടുക്കുമെന്ന് യുവതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പലവട്ടം ഭീഷണിമുഴക്കിയതോടെയാണ് അനന്തരാജു ആത്മഹത്യചെയ്തതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വരുന്ന കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ഹിരോഹള്ളിയില്നിന്ന് മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു അനന്തരാജു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: bjp leader suicide case in karnataka
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..