സൊണാലി ഫോഗട് ഗോവയില്‍ മരിച്ചനിലയില്‍,ഭക്ഷണത്തില്‍ വിഷംകലര്‍ന്നെന്ന് സംശയം;അന്വേഷണം വേണമെന്ന് കുടുംബം


മുന്‍ ടിക് ടോക് താരമായ സൊണാലി ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 14-ാം പതിപ്പില്‍ പങ്കെടുത്തിട്ടുണ്ട്.

Sonali Phogat | Photo: ANI

പനാജി/ചണ്ഡിഗഢ്: ഹരിയാണയിലെ ബി.ജെ.പി. നേതാവും നടിയുമായ സൊണാലി ഫോഗട് (42) ഗോവയില്‍ മരിച്ചനിലയില്‍. ഗോവസന്ദര്‍ശനത്തിനിടെ കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, സൊണാലിയുടെ കുടുംബം സംശയം പ്രകടിപ്പിച്ചു. രാത്രി കഴിച്ച ഭക്ഷണത്തില്‍ വിഷാംശംകലര്‍ന്നിരുന്നുവോയെന്ന് സംശയമുണ്ടെന്ന് മൂത്തസഹോദരി രമണ്‍ ഫോഗട് പറഞ്ഞു. സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ഹരിയാണയിലെ പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

മുന്‍ ടിക് ടോക് താരമായ സൊണാലി ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 14-ാം പതിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് ചില ജീവനക്കാര്‍ക്കൊപ്പം ഗോവയിലെത്തിയത്. രാത്രി ഒരു വിരുന്നില്‍ പങ്കെടുത്തിരുന്നു. അവിടെനിന്ന് താമസസ്ഥലത്തെത്തിയ സൊണാലിയെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വടക്കന്‍ഗോവയിലെ അന്‍ജുണയിലുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. പ്രാഥമികപരിശോധയില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഗോവ ഡി.ജി.പി. ജസ്പാല്‍ സിങ് പറഞ്ഞു. മൃതദേഹം ഗോവ മെഡിക്കല്‍ കോേളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. രണ്ടുവിദഗ്ധരടങ്ങുന്ന സമിതിയെ ബുധനാഴ്ച നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂവെന്നും ഡി.ജി.പി. പറഞ്ഞു.കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഹരിയാണയിലെ ആദംപുര്‍ മണ്ഡലത്തില്‍ സൊണാലി ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. അന്ന് കോണ്‍ഗ്രസിലായിരുന്ന കുല്‍ദീപ് ബിഷ്‌ണോയി ആയിരുന്നു എതിരാളി. തിങ്കളാഴ്ച രാത്രി ഏഴോടെ താരം ഗോവയില്‍നിന്ന് രണ്ട് വീഡിയോകളും പിങ്ക് തലപ്പാവ് ധരിച്ചുള്ള നാല് ഫോട്ടോകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ചെയ്തിരുന്നു. ഭക്ഷണംകഴിച്ചശേഷം അമ്മയെ വിളിച്ചിരുന്നുവെന്ന് സഹോദരി രമണ്‍ ഫോഗട്ട് പറഞ്ഞു. വയ്യായ്മ തോന്നുന്നുവെന്നും ഭക്ഷണത്തില്‍ എന്തോ കലര്‍ന്നിരുന്നതായി സംശയമുണ്ടെന്നും പരാതിപ്പെടുകയും ചെയ്തു. സൊണാലിക്ക് മുമ്പ് കാര്യമായ അസുഖങ്ങളോ അതിന്റെ സൂചനകളോ ഉണ്ടായിരുന്നില്ലെന്നും വിശദാന്വേഷണം നടത്തണമെന്നും അവര്‍ പറഞ്ഞു.

Content Highlights: BJP leader Sonali Phogat's family hints at foul play, says she was feeling uneasy after meal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented