നാവുകൊണ്ട് തറയിലെ മൂത്രം തുടപ്പിച്ചു, അടിച്ചു പല്ലുകൊഴിച്ചു; ബിജെപി വനിതാ നേതാവിന്റേത് ക്രൂരപീഡനം


'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' ക്യാമ്പയിന്റെ സ്റ്റേറ്റ് കണ്‍വീനറായും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ സീമയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി നേതാക്കള്‍ അറിയിച്ചു. 

സീമ പാത്ര(ഇടത്ത്) വീട്ടുജോലിക്കാരിയായ സുനിത(ഇടത്ത്) | Photo: twitter.com/GargiRawat & Twitter.com/ANI

റാഞ്ചി: ഝാര്‍ഖണ്ഡിലെ ബിജെപി വനിതാ നേതാവില്‍നിന്ന് വീട്ടുജോലിക്കാരിക്ക് നേരിടേണ്ടിവന്നത് ക്രൂരപീഡനം. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദിച്ചും ബിജെപി നേതാവ് സീമ പാത്ര നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വീട്ടുജോലിക്കാരിയായ സുനിതയുടെ മൊഴി. സീമയുടെ മകന്‍ കാരണമാണ് താനിപ്പോള്‍ ജീവിച്ചിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു.

29-കാരിയായ സുനിത കഴിഞ്ഞ പത്തുവര്‍ഷമായി സീമയുടെ വീട്ടിലെ ജോലിക്കാരിയാണ്. എന്നാല്‍ തടവില്‍ പാര്‍പ്പിച്ച് സീമ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ഇവരുടെ പരാതി. ജോലിയില്‍ വീഴ്ചവരുത്തിയെന്നാരോപിച്ചായിരുന്നു ഉപദ്രവം. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നല്‍കാതെ പട്ടിണിക്കിട്ടതായും ഇവര്‍ പറയുന്നു.

നാവുകൊണ്ട് ശൗചാലയം വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. തറയിലെ മൂത്രം നാവുകൊണ്ട് തുടപ്പിച്ചു. ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ച് പല്ല് കൊഴിച്ചതായും ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായും യുവതി ആരോപിക്കുന്നു. ക്രൂരമര്‍ദനത്തെ തുടര്‍ന്ന് തന്റെ ഒട്ടേറെ പല്ലുകള്‍ നഷ്ടമായിട്ടുണ്ടെന്നും തൊണ്ടയിലെ പരിക്ക് കാരണം സംസാരിക്കുന്നതുപോലും വ്യക്തമാകുന്നില്ലെന്നും അവർ പറയുന്നു.

സീമ പാത്രയുടെ മകനായ ആയുഷ്മാന്റെ ഇടപെടലാണ് സുനിതയുടെ മോചനത്തിന് വഴിയൊരുക്കിയത്. വീട്ടില്‍ സുനിതയെ നിരന്തരം ഉപദ്രവിക്കുന്നത് കണ്ട് അലിവുതോന്നിയ ആയുഷ്മാന്‍ സുഹൃത്തായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയും ഇദ്ദേഹം പോലീസിനെ അറിയിക്കുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് യുവതിയെ മോചിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ സീമ പാത്ര ഒളിവില്‍പോയി. റോഡ് മാര്‍ഗം റാഞ്ചിയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബുധനാഴ്ച പുലര്‍ച്ചെയാണ് പോലീസ് ഇവരെ പിടികൂടിയത്.

റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനായ മഹേശ്വര്‍ പാത്രയുടെ ഭാര്യയായ സീമ, ബി.ജെ.പി. വനിതാവിഭാഗത്തിന്റെ ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' ക്യാമ്പയിന്റെ സ്റ്റേറ്റ് കണ്‍വീനറായും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ സീമയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി നേതാക്കള്‍ അറിയിച്ചു.

Content Highlights: bjp leader seema patra arrested for torturing domestic help and serious allegations against her


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented