മരുമകന്റെ കഞ്ചാവ് കൃഷി പോലീസിലറിയിച്ചത് താനെന്ന് BJP നേതാവ്, നാടിന് യോഗ്യനല്ലെന്ന് പോസ്റ്റ്, രാജി


ടെറസിന്റെ മുകളിൽ നട്ടു വളർത്തിയ കഞ്ചാവു ചെടികൾ, ഇൻസൈറ്റിൽ രഞ്ജിത്ത്, രാജി അറിയിച്ചു കൊണ്ട് സന്തോഷ് വിളപ്പിൽ പങ്കുവെച്ച പോസ്റ്റ്

തിരുവനന്തപുരം: വിളപ്പില്‍ ശാലയിൽ വീടിന്റെ ടെറസിൽ കഞ്ചാവുകൃഷി ചെയ്തയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപി നേതാവ് രാജിവെച്ചു. കൊങ്ങപ്പള്ളി ഇരട്ടക്കുളം ബഡ്‌സ്‌സ്കൂളിനു സമീപം സംഗീതാലയത്തിൽ സന്തോഷിന്റെ വീട്ടിൽ താമസിക്കുന്ന ഉണ്ണിയെന്നു വിളിക്കുന്ന രഞ്ജിത്താണ് (33) വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയതിന് അറസ്റ്റിലായത്. പട്ടിക മോർച്ച ജില്ലാ പ്രസിഡന്റായ സന്തോഷിന്റെ മകളുടെ ഭർത്താവാണ് രഞ്ജിത്ത്. ഇയാൾ കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്.

എന്നാൽ മരുമകൻ കഞ്ചാവ് ചെടികൾ വീടിന്റെ മുകളിൽ നട്ടു വളർത്തുന്നുണ്ട് എന്ന കാര്യം പോലീസിനെ വിളിച്ചറിയിച്ചത് താൻ തന്നെയാണ് എന്നാണ് സന്തോഷ് പറയുന്നത്.

വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടത് അറിഞ്ഞിരുന്നില്ല. മകളും മരുമകനുമാണ് മുകൾ നിലയിൽ താമസിച്ചിരുന്നത്. വിവരം അറിഞ്ഞപ്പോൾ തന്നെ പോലീസിനെ അറിയിച്ചു. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് ആയിരുന്നു സന്തോഷ്. "വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല. എസ്. സി മോർച്ച ജില്ലാ പ്രസിഡൻറ് സ്ഥാനം രാജിവെക്കുന്നു എന്ന് സന്തോഷ് വ്യക്താക്കി. മരുമകൻ അല്ല മകനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ഞാൻ തന്നെ മുന്നിൽ ഉണ്ടാകും. സംഭവത്തെ സിപിഎമ്മും കോൺഗ്രസും രാഷ്ട്രീയ ആയുധമാക്കുന്നത് പാപ്പരത്തമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

വീടിന്റെ മുകളിലത്തെ നിയലിൽ ഷെഡ്ഡിന് സമീപത്തായി രണ്ട് ട്രേകളിൽ മണ്ണ് നിറച്ചിട്ടായിരുന്നു രഞ്ജിത് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തി വരികയായിരുന്നു.

വിളപ്പിൽശാല സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. അനിൽകുമാർ, എ.എസ്.ഐ. ബൈജു, സി.പി.ഒ.മാരായ പ്രജു, ഹരി, രതീഷ്, ഡാൻസാഫ് അംഗങ്ങളായ സുനിലാൽ, ശ്രീനാഥ് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് കഞ്ചാവ് കണ്ടെത്തി പ്രതിയെ അറസ്റ്റു ചെയ്തത്.

Content Highlights: BJP leader resigns party post after son-in-law arrested cultivate ganja in terrace

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented