പ്രതീകാത്മക ചിത്രം | Photo: UNI
ചെന്നൈ: തമിഴ്നാട്ടിലെ ബി.ജെ.പി. പ്രാദേശിക നേതാവിന്റെ കൊലപാതകത്തില്‍ മലയാളിയുള്‍പ്പെടെയുള്ള ക്വട്ടേഷന്‍സംഘം പിടിയില്‍. ബി.ജെ.പി. തിരുപ്പത്തൂര്‍ നഗരസെക്രട്ടറി പി. കാളികണ്ണനെ (52) തട്ടിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോട്ടയം സ്വദേശി ടി. അരുണ്‍ (23), തിരുപ്പത്തൂര്‍ സ്വദേശികളായ എസ്. ഹരി വിഘ്നേശ് (24), വി. അരുണ്‍കുമാര്‍ (25), ആന്ധ്ര കുപ്പം സ്വദേശികളായ കെ. മണികണ്ഠന് (22), ആര്. ആനന്ദ് (22), പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി എന്നിവരാണ് അറസ്റ്റിലായത്.
ഹരി വിഘ്നേശും കാളികണ്ണനും തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അരുണ്‍ അടക്കമുള്ള ക്വട്ടേഷന്‍സംഘത്തിന്റെ സഹായത്തോടെ ഹരിയാണ് കൊലപാതകം ആസൂത്രണംചെയ്തത്. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കരയിലാണ് കഴിഞ്ഞദിവസം കാളികണ്ണനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കിനെത്തുടര്‍ന്ന് ഒരുമാസമായി വീട്ടില്‍ പോകാതിരുന്ന കാളികണ്ണന് തിരുപ്പത്തൂരിലുള്ള ഗോഡൗണിലാണ് താമസിച്ചിരുന്നത്.
ഹരിയും ക്വട്ടേഷന്‍സംഘവും ഗോഡൗണില്‍നിന്ന് കാളികണ്ണനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വടിവാള്‍ അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights: bjp leader murder case in tamilnadu kerala native and five others arrested
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..