ലൈംഗിക ആരോപണവുമായി മഹിളാ മോര്‍ച്ച നേതാവിന്റെ വീഡിയോ: ബിജെപി ജില്ലാ അധ്യക്ഷനെ പുറത്താക്കി


ശ്രീകാന്ത് ദേശ്മുഖ്

സോളപുര്‍: തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചുള്ള മഹിളാമോര്‍ച്ച നേതാവിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ബിജെപി ജില്ലാ അധ്യക്ഷനെ നീക്കം ചെയ്തു. മഹാരാഷ്ട്ര സോളപുര്‍ റൂറല്‍ ജില്ലാ അധ്യക്ഷന്‍ ശ്രീകാന്ത് ദേശ്മുഖിനെയാണ് ബിജെപി രാജിവെപ്പിച്ചത്.

ഒരു ഹോട്ടല്‍ റൂമില്‍ നിന്നാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീകാന്ത് ദേശ്മുഖിനേയും ഈ വീഡിയോയില്‍ കാണാം. തന്നെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെ ശ്രീകാന്ത് ദേശ്മുഖിനോട് ബിജെപി രാജി ആവശ്യപ്പെടുകയായിരുന്നു.

മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ രാജി സ്വീകരിച്ചു. വീഡിയോയില്‍ കാണുന്ന യുവതി പരാതി നല്‍കട്ടയെന്നും ബിജെപി വ്യക്തമാക്കി.

അതേ സമയം സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം ശ്രീകാന്ത് ദേശ്മുഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പണം തട്ടിയെന്ന കുറ്റത്തിന് മുംബൈ പോലീസ് കേസെടുത്തു. 32-കാരിയായ യുവതി തന്നെ തേന്‍കെണിയില്‍ കുടുക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്.

എന്നാല്‍ ശ്രീകാന്ത് ദേശ്മുഖുമായി തനിക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ട്. തന്നെ ഇയാള്‍ വഞ്ചിച്ചു. മറ്റൊരു സ്ത്രീയുമായി ശ്രീകാന്തിന് ബന്ധമുണ്ടെന്നും യുവതി വീഡിയോയില്‍ പറയുന്നു.


Content Highlights: bjp district president Shrikant Deshmukh after woman accuses him of sexual harassment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented