ഫ്‌ളൈഓവറില്‍ കാറുകള്‍ നിര്‍ത്തി ജന്മദിനാഘോഷം; 21 പേര്‍ അറസ്റ്റില്‍, എട്ട് കാറുകളും പിടിച്ചെടുത്തു


കാറുകളില്‍ കൂട്ടത്തോടെ എത്തിയ യുവാക്കള്‍ ഗതാഗതം തടസപ്പെടുത്തി വാഹനങ്ങള്‍ ഫ്‌ളൈ ഓവറില്‍ നിര്‍ത്തിയിടുകയും തുടര്‍ന്ന് കാറിന്റെ ബോണറ്റിന് മുകളില്‍ കേക്ക് മുറിച്ച് ആഘോഷം നടത്തുകയുമായിരുന്നു.

Photo: twitter.com/ghaziabadpolice

ഗാസിയാബാദ്: ഫ്‌ളൈഓവറില്‍ കാറുകള്‍ നിര്‍ത്തി ജന്മദിനാഘോഷം സംഘടിപ്പിച്ച 21 യുവാക്കള്‍ അറസ്റ്റില്‍. ഇന്ദിരാപുരം പോലീസാണ് നടുറോഡിലെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്. ഇവരുടെ എട്ട് ആഡംബര കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് ഡല്‍ഹിക്ക് സമീപത്തെ ഫ്‌ളൈഓവറില്‍ യുവാക്കളുടെ ജന്മദിനാഘോഷം അരങ്ങേറിയത്. ജഗ്ത്പുരി സ്വദേശിയായ അന്‍ഷ് കോലിയുടെ 21-ാം ജന്മദിനമാണ് സുഹൃത്തുക്കള്‍ നടുറോഡില്‍ ആഘോഷിച്ചത്.



കാറുകളില്‍ കൂട്ടത്തോടെ എത്തിയ യുവാക്കള്‍ ഗതാഗതം തടസപ്പെടുത്തി വാഹനങ്ങള്‍ ഫ്‌ളൈ ഓവറില്‍ നിര്‍ത്തിയിടുകയും തുടര്‍ന്ന് കാറിന്റെ ബോണറ്റിന് മുകളില്‍ കേക്ക് മുറിച്ച് ആഘോഷം നടത്തുകയുമായിരുന്നു. ഇതിനൊപ്പം ഉച്ചത്തില്‍ പാട്ടും വെച്ചിരുന്നു. ഇതിനെതിരേ പ്രതികരിച്ച മറ്റുയാത്രക്കാരെ ഇവര്‍ അസഭ്യം പറയുകയും ചെയ്തു.

സംഭവം വിവാദമായതോടെയാണ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ 21 പേരെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Content Highlights: birthday party in flyover 21 people arrested by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented