ചേർത്തലയിലെ ബിന്ദു പദ്മനാഭന്റെ തിരോധാനം: അവസാനനാളുകളിൽ ഒപ്പമുണ്ടായിരുന്ന അജ്ഞാതൻ ഷാഫിയോ?


ബിന്ദു പദ്മനാഭൻ, ഷാഫി

ചേർത്തല : സംസ്ഥാനത്തെ നടുക്കിയ നരബലിയുടെ സംശയങ്ങൾ ചേർത്തലയിലേക്കും. ഉത്തരമില്ലാതെ നീളുന്ന ബിന്ദുപദ്മനാഭൻ തിരോധാനത്തിനുപിന്നിൽ നരബലിയുടെ സൂത്രധാരൻ മുഹമ്മദ്ഷാഫിക്കു ബന്ധമുണ്ടെന്ന സംശയമാണുയർന്നിരിക്കുന്നത്. 2013-ൽ കാണാതായ ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ ബിന്ദുപദ്മനാഭന് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. പോലീസും പ്രത്യേക അന്വേഷണസംഘങ്ങളും പിന്നീട്‌, ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ബിന്ദു ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്നു വ്യക്തമായിട്ടില്ല.

അവസാന നാളുകളിൽ ബിന്ദുവിനു എറണാകുളത്തുണ്ടായിരുന്ന ബന്ധങ്ങൾ പലരും ചോദ്യംചെയ്യലിൽ പറഞ്ഞിരുന്നു. അമ്മയുടെ മരണസമയത്തും സ്ഥലമിടപാടുകളിലും ബിന്ദുവിനൊപ്പമെത്തിയിരുന്ന എറണാകുളം ജില്ലക്കാരനായ അജ്ഞാതനെക്കുറിച്ചാണ് ഇപ്പോൾ സംശയം. ഷാഫിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നതോടെയാണു പലരും സംശയങ്ങളുയർത്തിയത്.

2017-ലാണ് ബിന്ദുവിനെ കാണാനില്ലെന്നുകാട്ടി സഹോദരൻ പ്രവീൺ സംസ്ഥാന അഭ്യന്തരവകുപ്പുസെക്രട്ടറിക്കു പരാതിനൽകിയത്. 2013-നു ശേഷം വിവരമില്ലെന്നായിരുന്നു പരാതിയിൽ. എന്നാൽ, അതിനു ശേഷവും ബിന്ദുവിനെ കണ്ടതായി വസ്തു ഇടനിലക്കാരനും പോലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതിയുമായ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ മൊഴിനൽകിയിരുന്നു. എന്നാൽ, ഇതിലൊന്നും വ്യക്തത വന്നിട്ടില്ല. അച്ഛനു പിന്നാലെ അമ്മ മരിക്കുകയും സഹോദരനുമായി അകലുകയും ചെയ്ത ബിന്ദു ഏറെക്കാലം ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.

അന്വേഷണം നടത്തുന്നുണ്ട്

ബിന്ദുപദ്മനാഭൻ തിരോധാനം പോലീസ് പ്രത്യേകപരിഗണന നൽകി അന്വേഷിക്കുന്നുണ്ട്. കേട്ടുകേൾവിയല്ല വസ്തുതകൾ വിലയിരുത്തിയാണ് അന്വേഷണം നടത്തുന്നന്നെന്ന് ചേർത്തല ഡിവൈ.എസ്.പി. ടി.ബി. വിജയൻ പറഞ്ഞു.

Content Highlights: Bindupadmanabhan's disappearance: Doubts Shafi was with Bindu in his last days


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented