കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയം; പ്രതികള്‍ ബോധപൂര്‍വം വഴക്കുണ്ടാക്കി


പ്രതികളായ വിപിൻ ബൈജു, ബിനോയി മാത്യു എന്നിവരെ പൂവത്തെ വാടകവീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ, ഇൻസെറ്റിൽ അറസ്റ്റിലായ വരുൺ പി.സണ്ണി, വിപിൻ ബൈജു, ബിനോയിമാത്യു

ചങ്ങനാശ്ശേരി: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. ആലപ്പുഴ സൗത്ത് ആര്യാട് ഭാഗത്ത് കിഴക്കേവെളിയില്‍ വീട്ടില്‍ പുരുഷന്റെ മകന്‍ ബിന്ദുകുമാര്‍(ബിന്ദുമോന്‍-44) കൊലചെയ്യപ്പെട്ട കേസിലാണ് ബാക്കിയുള്ള മൂന്നുപ്രതികളും അറസ്റ്റിലായത്.

ഒന്നാംപ്രതി മുത്തുകുമാറിനെ നേരത്തെ പിടികൂടിയിരുന്നു. രണ്ടും മൂന്നും പ്രതികളായ വിജയപുരം ചെമ്മരപ്പള്ളി ഭാഗത്ത് പുളിമൂട്ടില്‍ വീട്ടില്‍ വിപിന്‍ ബൈജു (24), വിജയപുരം ചെമ്മരപ്പള്ളി ഭാഗത്ത് പരുത്തൂപ്പറമ്പില്‍ വീട്ടില്‍ ബിനോയി മാത്യു (27) എന്നിവരെ കോയമ്പത്തൂരില്‍നിന്നും, നാലാം പ്രതി വിജയപുരം ചെമ്മരപ്പള്ളി ഭാഗത്ത് പൂശാലില്‍ വീട്ടില്‍ വരുണ്‍ പി.സണ്ണി (29)യെ കോട്ടയത്തുനിന്നും പിടികൂടിയതായി പോലീസ് വ്യാഴാഴ്ച അറിയിച്ചു. ഇവര്‍ മുത്തുവിന്റെ കൂട്ടുകാരാണ്. പ്രതികളെ പൂവ്വത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പും പൂര്‍ത്തിയാക്കി.

ചങ്ങനാശ്ശേരി എ.സി. റോഡില്‍ പൂവംകടത്ത് ഭാഗത്ത് മുത്തുകുമാറിന്റെ വാടക വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ പോലീസ് ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പൂവ്വത്ത് വന്നുവെന്ന് മനസ്സിലാക്കി. ബിന്ദുകുമാറിനെ മുത്തുവും സംഘവും ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊലപ്പെടുത്തി മുത്തുകുമാറിന്റെ വീടിനുള്ളില്‍ തറ പൊളിച്ച് കുഴിച്ചു മൂടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയത്.

ചങ്ങനാശ്ശേരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി.ജി. സനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ റിച്ചാര്‍ഡ് വര്‍ഗീസ്, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ യു. ശ്രീജിത്ത്, ചിങ്ങവനം സ്റ്റേഷന്‍ ഓഫീസര്‍ റ്റി.ആര്‍. ജിജു എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.

കൊലപാതകത്തിലേക്ക് നയിച്ചത് സംശയം

കൊല്ലപ്പെട്ട ബിന്ദുമോന് തന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്ന മുത്തുകുമാറിന്റെ സംശയമാണ് കൊലയ്ക്ക് കാരണമായി പോലീസ് പറയുന്നത്.

26-ന് രാവിലെ ബിന്ദുമോനെ വിളച്ചുവരുത്തിയ പ്രതികള്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം ബിന്ദുമോനുമായി ബോധപൂര്‍വം വഴക്കുണ്ടാക്കി. തുടര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തി.

എസ്.ഐ.മാരായ ജയകൃഷ്ണന്‍, റ്റി.എസ്. റെനീഷ്, ആനന്ദകുട്ടന്‍, എ.എസ്.ഐ. മാരായ പ്രസാദ് ആര്‍.നായര്‍, ഷിനോജ്, സിജു കെ.സൈമണ്‍, ജീമോന്‍ മാത്യു, രഞ്ജീവ് ദാസ്, പി.ഇ. ആന്റണി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Content Highlights: bindukumar murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented