ബൈക്ക് യാത്രികന് കുത്തിവെച്ചത് അനസ്‌തേഷ്യക്കുള്ള മരുന്ന്; കൊലയ്ക്ക് പിന്നില്‍ ഭാര്യയും കാമുകനും


ജമാലിന്റെ ഭാര്യയുടെ ഫോണ്‍വിളി വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായതെന്ന് പോലീസ് പറഞ്ഞു. ഇമാംബിയും മോഹന്‍ റാവുവും തമ്മില്‍ രഹസ്യബന്ധമുണ്ടായിരുന്നു. ഈ ബന്ധം ശക്തമായതോടെ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.

കൊല്ലപ്പെട്ട ഷെയ്ഖ് ജമാൽ സാഹേബും ഭാര്യ ഇമാംബിയും | Photo: Screengrab- Youtube.com/Etv Telangana & Mathrubhumi

ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മത്ത് ബൈക്ക് യാത്രികനെ സൂചി ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ബൊപ്പാരം സ്വദേശി ഷെയ്ഖ് ജമാല്‍ സാഹേബി(48)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ഇമാംബി, ഇവരുടെ കാമുകന്‍ ഗോഡ മോഹന്‍ റാവു, ഡോക്ടറായ ബണ്ടി വെങ്കണ്ണ, എന്‍. വെങ്കിടേഷ്, ബണ്ടേല യശ്വന്ത്, പി. സാംബശിവ റാവു എന്നിവരെ ഖമ്മം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഡിഗോണ്ടയില്‍വെച്ച് ഷെയ്ഖ് ജമാലിനെ ബൈക്കിന് പിന്നില്‍ കയറിയ ആള്‍ സൂചി ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. വിഷം കുത്തിവെച്ചാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കുത്തിവെച്ചത് വിഷമല്ലെന്നും അനസ്‌തേഷ്യയ്ക്കുള്ള മരുന്ന് ഉയര്‍ന്ന അളവില്‍ കുത്തിവെച്ചതാണ് മരണകാരണമായതെന്നും പോലീസ് പറഞ്ഞു.

മകളുടെ വീട്ടില്‍നിന്ന് മടങ്ങുന്നതിനിടെയാണ് ഒരാള്‍ കൈകാണിച്ച് ജമാലിന്റെ ബൈക്കില്‍ കയറിയത്. അല്പദൂരം പിന്നിട്ടതോടെ ഇയാള്‍ കൈയിലുണ്ടായിരുന്ന സിറിഞ്ചും സൂചിയും ഉപയോഗിച്ച് ജമാലിന്റെ ദേഹത്ത് കുത്തുകയായിരുന്നു. പിന്നാലെ അജ്ഞാതന്‍ ബൈക്കില്‍നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു. ബൈക്ക് നിര്‍ത്തിയതിന് പിന്നാലെ ബോധരഹിതനായ ജമാലിനെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ ഖമ്മം പോലീസ് കമ്മീഷണര്‍ വിഷ്ണു എസ്. വാര്യറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. നാലുസംഘങ്ങളായി തിരിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ തന്നെ പ്രതികളെയെല്ലാം പിടികൂടുകയായിരുന്നു.

ജമാലിന്റെ ഭാര്യയുടെ ഫോണ്‍വിളി വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായതെന്ന് പോലീസ് പറഞ്ഞു. ഇമാംബിയും മോഹന്‍ റാവുവും തമ്മില്‍ രഹസ്യബന്ധമുണ്ടായിരുന്നു. ഈ ബന്ധം ശക്തമായതോടെ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇതിന് ഭര്‍ത്താവ് തടസമാകുമെന്ന് കരുതിയതോടെയാണ് ഇമാംബിയും മോഹനറാവുവും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. നാലുമാസം മുമ്പ് മോഹനറാവുവിനെ തന്റെ വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം ജമാല്‍ കണ്ടിരുന്നു. ഇതോടെ മോഹനറാവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതും കൊലപാതകത്തിന് കാരണമായി.

കഴിഞ്ഞ രണ്ടുമാസമായി ജമാലിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ പ്രതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു. ഇതിനായി ഉറക്കഗുളികകളും അനസ്‌തേഷ്യ മരുന്നുകളും സിറിഞ്ചുകളും സൂചികളും ഡോക്ടറായ വെങ്കണ്ണയുടെ സഹായത്തോടെ മോഹനറാവു സ്വന്തമാക്കി. 5000 രൂപ നല്‍കാമെന്ന് പറഞ്ഞാണ് മോഹനറാവു ഡോക്ടറില്‍നിന്ന് ഇതെല്ലാം വാങ്ങിയത്. മരുന്നുകളും സിറിഞ്ചുകളും നല്‍കിയതിന് 3500 രൂപ പ്രതിഫലമായി നല്‍കുകയും ചെയ്തു.

വീട്ടില്‍വെച്ച് ഇമാംബി തന്നെ ജമാലിനെ കൊലപ്പെടുത്താമെന്നായിരുന്നു ആദ്യത്തെ പദ്ധതി. ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം മരുന്ന് കുത്തിവെയ്ക്കാനായിരുന്നു ഇമാംബിക്ക് കാമുകന്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ പലകാരണങ്ങളാല്‍ ഇത് നടന്നില്ല. തുടര്‍ന്നാണ് ജമാല്‍ ബൈക്കില്‍ മകളുടെ വീട്ടിലേക്ക് പോകുന്നവിവരം ഇമാംബി കാമുകനെ അറിയിച്ചത്. ഇതോടെ ജമാലിനെ കൊലപ്പെടുത്താനായി ഡോക്ടറായ വെങ്കണ്ണയെയും മറ്റൊരു പ്രതിയായ വെങ്കിടേഷിനെയും മോഹനറാവു ചുമതലപ്പെടുത്തി.

മകളുടെ വീട്ടില്‍നിന്ന് ജമാല്‍ ബൈക്കില്‍ വരുമ്പോള്‍ വെങ്കണ്ണ കൈ കാണിച്ച് ബൈക്ക് നിര്‍ത്തിച്ചു. തന്റെ ബൈക്കില്‍ ഇന്ധനം തീര്‍ന്നെന്നും തൊട്ടടുത്ത ടൗണില്‍ എത്തിക്കാമോ എന്നും ചോദിച്ചതോടെ ജമാല്‍ ഇയാളെ ബൈക്കില്‍ കയറ്റി. എന്നാല്‍ അല്പദൂരം പിന്നിട്ടതോടെ കൈയിലുണ്ടായിരുന്ന സൂചി ഉപയോഗിച്ച് വെങ്കണ്ണ ജമാലിനെ കുത്തുകയായിരുന്നു. പിന്നാലെ ബൈക്കില്‍നിന്ന് ചാടിയിറങ്ങിയ വെങ്കണ്ണ, തൊട്ടുപിറകെ വെങ്കിടേഷ് ഓടിച്ചുവന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.

Content Highlights: biker killed by lethal injection in telangana his wife lover and four others arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented