അൽ അമീൻ
കാക്കനാട്: തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് പോലീസ് സ്റ്റേഷനില്‍ കയറി മോഷ്ടിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പൊക്കി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് വെട്ടുവേണി ഈരേഴിയില്‍ വീട്ടില്‍ അല്‍ അമീനാ (24)ണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ഈ സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരുന്ന ബൈക്കാണ് പ്രതി മോഷ്ടിച്ചത്.
വ്യാഴാഴ്ച പാലച്ചുവട് ഭാഗത്തെ പാടത്തുനിന്ന് രണ്ട് യുവാക്കളെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. സമീപത്തു തന്നെ ഉണ്ടായിരുന്ന ഉടമസ്ഥനില്ലാത്ത ബൈക്കും ഇവരോടൊപ്പം പോലീസ് സ്റ്റേഷനിലേക്ക് കെട്ടിവലിച്ച് കൊണ്ടുവന്നിരുന്നു. പരിശോധനയില്‍ വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തി.
സ്റ്റേഷന് വളപ്പിലെ പാര്‍ക്കിങ് ഏരിയയില്‍ സൂക്ഷിച്ചിരുന്ന വാഹനം വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതാവുകയായിരുന്നു. വാഹനം പച്ചാളത്തുള്ള ഒരാള്‍ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് തൃക്കാക്കര സി.ഐ. ആര്. ഷാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ പി.ബി. അനീഷ്, എന്‍.ഐ. റഫീഖ്, വൈശാഖ്, റോയ കെ. പുന്നൂസ്, സി.പി.ഒ. മാരായ ജാബിര്‍ സലീം, അയ്യപ്പദാസ്, ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ബൈക്കിന്റെ എന്ജിന് നമ്പറും ചെയ്സ് നമ്പര്‍ ഉപയോഗിച്ച് യഥാര്‍ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
വാഹനം മോഷ്ടിച്ച് വില്‍ക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി
കളമശ്ശേരി: വാഹനം മോഷ്ടിച്ചു വില്‍ക്കുന്ന സംഘത്തിലെ രണ്ടുപേര്‍ കളമശ്ശേരി പോലീസിന്റെ പിടിയിലായി. കളമശ്ശേരി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് സമീപമുള്ള കേരള ലോജിസ്റ്റിക്സ് കമ്പനിയില്‍നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ച കേസില്‍ കോട്ടയം എരുമേലി നാല്പ്പേക്കര് കൊളുത്തുങ്കല്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ (22), ഇത് വിലയ്ക്ക് വാങ്ങി മറിച്ചുവിറ്റ മലപ്പുറത്ത് ചെമ്പരശ്ശേരി പണ്ടിക്കാട്ട് കുഞ്ചുമഞ്ചില് വീട്ടില്‍ അബ്ദുല്‍ ഫാറൂഖ് (57) എന്നിവരാണ് പിടിയിലായത്. കളമശ്ശേരിയില്‍ നിന്ന് വാഹനം മോഷ്ടിച്ചത് മുഹമ്മദ് യാസിനും കൂട്ടുകാരന് റോബിനും കൂടിയാണ്. ഈ വാഹനം 15,000 രൂപയ്ക്ക് ഫാറൂഖിന് വിറ്റു. ഫാറൂഖ് ഈ വാഹനം പൊള്ളാച്ചിയില്‍ വാഹനം പൊളിച്ചു വില്‍ക്കുന്ന ഒരു സ്ഥാപനത്തില്‍ 1,60,000 രൂപക്ക് വിറ്റു. ഇവിടെനിന്ന് വാഹനം കണ്ടെത്തിയിട്ടുണ്ട്.
Content Highlights: bike theft in police station accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..