ഇനി മോഷ്ടിക്കില്ല; പോലീസ് ഓഫീസറുടെ മുന്നിലെത്തി കള്ളന്റെ 'വിരമിക്കല്‍' പ്രഖ്യാപനം; പിന്നാലെ അറസ്റ്റ്


താന്‍ അവസാനമായി മോഷ്ടിച്ച് ചെങ്ങന്നൂര്‍ ടൗണിന് അടുത്ത് ഒളിപ്പിച്ച ബൈക്കുകള്‍ കാട്ടിക്കൊടുത്തു.

ബിനു തോമസ്

ചെങ്ങന്നൂര്‍: പ്രായപൂര്‍ത്തിയാകും മുമ്പേ ബൈക്കുമോഷണം തുടങ്ങിയ ബിനു തോമസ്, തന്നെ ആദ്യമായി പിടികൂടിയ പോലീസ് ഓഫീസര്‍ക്കു മുന്നില്‍ തിങ്കളാഴ്ച അസന്ദിഗ്ധമായി പ്രഖ്യാപിച്ചു; ഇനി ബൈക്കു മോഷ്ടിക്കില്ല. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടില്‍ ബിനു തോമസിനിപ്പോള്‍ വയസ്സ് 31. അന്നുപിടികൂടിയ ഓഫീസര്‍ ഇന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ബൈക്കുകള്‍ ബിനുവിനു ഹരമായിരുന്നു. അമിതമായ ആ ആഗ്രഹം മോഷണത്തിലേക്കു നയിച്ചു. ഒട്ടേറെ കേസുകളില്‍ ജയില്‍ ശിക്ഷയുമനുഭവിച്ചു. ബൈക്കിലെത്തി മാലമോഷ്ടിച്ച കേസുകളും അക്കൂട്ടത്തിലുണ്ടായി. തിങ്കളാഴ്ച ബിനു ചെങ്ങന്നൂരിലെ ഓഫീസിലെത്തി ഡിവൈ.എസ്.പി. ഡോ. ആര്‍. ജോസിനു മുന്നിലാണ് തന്റെ 'വിരമിക്കല്‍' പ്രഖ്യാപിച്ചത്.

ഒരാഴ്ചയ്ക്കിടെ ബിനു രണ്ടുബൈക്കുകള്‍ മോഷ്ടിച്ചിരുന്നു. അത് അവസാന മോഷണമായിക്കണ്ട് പോലീസ് ബിനുവിനെ അറസ്റ്റുചെയ്ത് റിമാന്‍ഡിലാക്കി.



മുമ്പ് പല തവണ ഡിവൈ.എസ്.പി. ബിനുവിനെ അറസ്റ്റുചെയ്തിട്ടുണ്ട്. മാല മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ബിനു കഴിഞ്ഞ 21-നാണ് പുറത്തിറങ്ങിയത്. ഇതിനുപിന്നാലെയാണ് രണ്ടു ബൈക്കുകള്‍ മോഷ്ടിച്ചത്. 27-നു രാത്രി ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ ചെറുകര മോടിയില്‍ പ്രശാന്തിന്റെ ബൈക്കും പത്തനംതിട്ട വാര്യാപുരം ഭാഗത്തുനിന്നു മറ്റൊരു ബൈക്കുമാണ് മോഷ്ടിച്ചത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പ്രധാനമായും 'പ്രവര്‍ത്തനമേഖല'.

കൗണ്‍സലിങ് നല്‍കി; കുറ്റത്തിനു ശിക്ഷ വേണം - ഡിവൈ.എസ്.പി.

സംഭവംകേട്ട ശേഷം ഡിവൈ.എസ്.പി. രണ്ടുമണിക്കൂറോളം ബിനുവുമായി സംസാരിച്ച് കൗണ്‍സലിങ് നല്‍കി. താന്‍ അവസാനമായി മോഷ്ടിച്ച് ചെങ്ങന്നൂര്‍ ടൗണിന് അടുത്ത് ഒളിപ്പിച്ച ബൈക്കുകള്‍ കാട്ടിക്കൊടുത്തു. മോഷണം നിര്‍ത്തുന്നുവെന്ന് കുറ്റസമ്മതം നടത്തിയെങ്കിലും തെറ്റ് തെറ്റുതന്നെയാണ്. അതിനാലാണ് കേസെടുത്തതെന്ന് ഡിവൈ.എസ്.പി. ഡോ. ആര്‍. ജോസ് പറഞ്ഞു.

Content Highlights: bike theft case accused arrested in chengannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented