ബൈക്ക് അഭ്യാസത്തിനിടെ വീണതിന് കളിയാക്കി; പ്രതികാരം, ആളുമാറിവെട്ട്; യുവാവ് മരിച്ചു


അശ്വിനും കേസിലെ ഒന്നാം പ്രതിയും മറ്റൊരാളും ബൈക്കിൽ അഭ്യാസം നടത്തുന്നതിനിടെ മറിഞ്ഞുവീണു. ഇതോടെ അവിടെയുണ്ടായിരുന്നവരും ചില വിദ്യാർഥികളും ചേർന്ന് ഇവരെ കളിയാക്കി.

അഫ്‌സൽ

തിരുവനന്തപുരം: കമലേശ്വരം സ്‌കൂളിന് മുന്നിൽ വിദ്യാർഥികൾക്കിടയിലുണ്ടായ സംഘർഷത്തെ തുടർന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന പൂന്തുറ സ്വദേശിയായ യുവാവ് മരിച്ചു. പൂന്തുറ മാണിക്യവിളാകം ജങ്ഷന് സമീപം നാസറുദ്ദീന്റെ മകൻ അഫ്‌സൽ(19) ആണ് മരിച്ചത്. തെറ്റിദ്ധാരണയുടെ പുറത്ത്‌ ആളുമാറിയാണ്‌ അഫ്‌സലിനെ പ്രതികൾ ആക്രമിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.

ഗുരുതരപരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്‌സൽ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. സംഭവത്തിൽ എട്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കേസിലെ ഒന്നാം പ്രതി പ്രായപൂർത്തിയാകാത്തയാളാണ്.കരിമഠം കോളനി സ്വദേശികളായ അശ്വിൻ(25), സുധീഷ്‌കുമാർ(അപ്പൂസ്-20), ബിച്ചു(സൂര്യ-19), മനോഷ് (21), പുത്തൻകോട്ട തോട്ടരികത്ത് വീട്ടിൽ അഭിദേവ്(20) എന്നിവരും പ്രായപൂർത്തിയാകാത്ത മൂന്നുപേരുമാണ് അറസ്റ്റിലായത്. നവംബർ ഒൻപതിന് വൈകീട്ട് 6.15-ഓടെയാണ് അഫ്‌സലിന് വെട്ടേറ്റത്. തലേദിവസം ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന തർക്കവും വെല്ലുവിളിയുമാണ് ആക്രമണത്തിൽ കലാശിച്ചത്. എന്നാൽ എട്ടാം തീയതി നടന്ന സംഭവത്തിൽ അഫ്‌സൽ ഉൾപ്പെട്ടിട്ടില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബൈക്ക് അഭ്യാസവും തർക്കവും

എട്ടാം തീയതി കമലേശ്വരം റോഡിൽ ബൈക്ക് അഭ്യാസം നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഭവം തുടങ്ങുന്നത്. അശ്വിനും കേസിലെ ഒന്നാം പ്രതിയും മറ്റൊരാളും ബൈക്കിൽ അഭ്യാസം നടത്തുന്നതിനിടെ മറിഞ്ഞുവീണു. ഇതോടെ അവിടെയുണ്ടായിരുന്നവരും ചില വിദ്യാർഥികളും ചേർന്ന് ഇവരെ കളിയാക്കി. തുടർന്ന് തർക്കവും അടിപിടിയുമായി. ഇതിനിടെ അശ്വിന്റെ കൂടെയുണ്ടായിരുന്ന മറ്റൊരാളെ എതിർസംഘം താക്കോൽകൊണ്ട് കുത്തി. തുടർന്ന് സംഘർഷാവസ്ഥയിലെത്തി.

പിന്നീട് വെല്ലുവിളി ഉയർത്തി ഇരുസംഘങ്ങളും പിരിഞ്ഞു. പിറ്റേദിവസമാണ് മൊബൈൽ ഫോണിലൂടെ ഇരുസംഘവും ഏറ്റുമുട്ടലിനുള്ള വെല്ലുവിളി ഉയർത്തിയത്. കമലേശ്വരം സ്‌കൂളിന് മുന്നിൽ കാണാമെന്ന് പ്രതികളും എതിർസംഘവും മറുപടിയും നൽകി. ഇവരെ തിരഞ്ഞ് പ്രതികൾ ഇറങ്ങി. തുടർന്ന് കമലേശ്വരം സ്‌കൂളിന് മുൻവശത്തുള്ള പയറ്റുകുപ്പം റോഡിലൂടെ ചെന്ന് തെറ്റിദ്ധാരണയുടെ പുറത്ത് അഫ്‌സലിനെയും കൂട്ടുകാരെയും മർദിക്കുകയായിരുന്നു.

അഫ്‌സൽ നിരപരാധിയെന്ന് പോലീസ്

തലേദിവസത്തെ സംഭവത്തിൽ അഫ്‌സൽ ഉൾപ്പെട്ടിരുന്നില്ല. അഫ്‌സലും കൂട്ടുകാരായ സാജിത്ത്(18), മുഹമ്മദ് സലീം(19) എന്നിവരും ബൈക്കിൽ ഇന്ധനം തീർന്നതിനെ തുടർന്ന് പയറ്റുകുപ്പം റോഡിലൂടെ വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സമയം മൊബൈൽ ഫോണിൽ സംസാരിച്ച് വെല്ലുവിളി ഉയർത്തുന്നത് ഇവരാണെന്ന് തെറ്റിദ്ധരിച്ച് പ്രതികൾ അഫ്‌സലിനെയും കൂട്ടുകാരെയും വെട്ടുകയായിരുന്നു.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. അഫ്‌സലിനെ തടഞ്ഞുനിർത്തി അക്രമിസംഘം കാലിൽ വെട്ടുന്ന സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിരുന്നു. കാലിലെ ഞരമ്പ് മുറിഞ്ഞ് രക്തം ഏറെ നഷ്ടപ്പെട്ടിരുന്നു. ശാമിലയാണ് മാതാവ്. സഹോദരങ്ങൾ: ഫാസില, ഫാസിൽ. കബറടക്കം ശനിയാഴ്ച പൂന്തുറ പുത്തൻപള്ളി കബർസ്ഥാനിൽ.

Content Highlights: bike stunt dispute - youth stabbed to death in Thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented