ബൈക്കപകടത്തില്‍ പരിക്ക്; ചികിത്സയ്ക്കിടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി 17-കാരന്‍ ഇറങ്ങിയോടി


ലഹരി ഉപയോഗിച്ചിരുന്നതായി ഇയാൾ ജീവനക്കാരോട് പറഞ്ഞിരുന്നു

കാറിന്റെ പിന്നിൽ ഇടിച്ച ബൈക്ക്

മാള: നിയന്ത്രണംവിട്ട ബൈക്ക് കാറിന്റെ പിന്നിലിടിച്ച്‌ പരിക്കേറ്റ പതിനേഴുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഇറങ്ങിയോടി. ബൈക്ക് ഓടിച്ചിരുന്ന വലിയപറമ്പ് സ്വദേശി അഭിനവാണ് ആശുപത്രിക്കിടക്കയിൽനിന്ന് എഴുന്നേറ്റ് കൂട്ടുകാർക്കൊപ്പം മറ്റൊരു ബൈക്കിൽ പോയത്. ഇയാൾക്ക് മുഖത്തും തലയിലും പരിക്കുണ്ടായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മാള ഭാഗത്തുനിന്ന് വലിയപറമ്പ് ദിശയിലേക്ക് പോയ കാർ റോഡിലെ വേഗനിയന്ത്രണ ഭാഗത്ത് ബ്രേക്ക് ചെയ്തപ്പോൾ പിന്നിൽ അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. നാട്ടുകാർ അഭിനവിനെ തൊട്ടടുത്തുള്ള മാള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ആശുപത്രിയിലെത്തി ഡോക്ടറെക്കണ്ട് മുറിവ് വൃത്തിയാക്കുന്നതിന് കിടത്തിയപ്പോഴാണ് ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷം അഭിനവ് ഇറങ്ങി ഓടിയത്.



ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ കയറിയാണ് അഭിനവ് പോയതെന്ന് ജീവനക്കാർ പറഞ്ഞു. ലഹരി ഉപയോഗിച്ചിരുന്നതായി ഇയാൾ ജീവനക്കാരോട് പറഞ്ഞിരുന്നു. അപകടസ്ഥലത്തുനിന്ന് ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം അമിതവേഗത്തിൽ പോയ ഈ ബൈക്ക് പോലീസിനെ വെട്ടിച്ച്‌ പോയിരുന്നു. ആലുവ സ്വദേശിയുടെ പേരിലുള്ള ബൈക്ക് അഭനവ് വാങ്ങിയതിന്റെ രേഖകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മാള പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: bike accident treatment threatening 17 year old escaped from hospital


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented