മലപ്പുറത്ത് നടന്നത് ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം; പൈപ്പും വടിയും കൊണ്ട് രണ്ടുമണിക്കൂറോളം മര്‍ദിച്ചു


2 min read
Read later
Print
Share

കൊല്ലപ്പെട്ടത് ബിഹാര്‍ സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി. ആള്‍ക്കൂട്ടം മര്‍ദിച്ചത് മോഷ്ടാവാണെന്ന് ആരോപിച്ച്. സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍.

സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | Screengrab: Mathrubhumi News

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ ബിഹാര്‍ സ്വദേശി കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നാണെന്ന് പോലീസിന്റെ സ്ഥിരീകരണം. ഇതരസംസ്ഥാന തൊഴിലാളിയെ രണ്ടുമണിക്കൂറോളം ഉപദ്രവിച്ചെന്നും ഇതിനുശേഷം അനക്കമില്ലാതായതോടെയാണ് സമീപത്തെ കവലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നതെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കള്ളനാണെന്ന് പറഞ്ഞാണ് പ്രതികള്‍ ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചതെന്നാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ഞായറാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. ''കള്ളനാണെന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്. എന്തിനുവന്നു, എവിടെനിന്നാണ് വന്നത് തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചായിരുന്നു ഉപദ്രവം. പ്ലാസ്റ്റിക് പൈപ്പുകള്‍, മാവിന്റെ കൊമ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് മര്‍ദിച്ചത്. പുലര്‍ച്ചെ 12.15 മുതല്‍ 2.30 വരെ ഉപദ്രവം തുടര്‍ന്നു. അതിനുശേഷം അനക്കമില്ലാതായതോടെ വലിച്ചിഴച്ച് 50 മീറ്റര്‍ അകലെയുള്ള അങ്ങാടിയില്‍ എത്തിക്കുകയായിരുന്നു''- ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ കിഴിശ്ശേരി-തവനൂര്‍ റോഡില്‍ ഒന്നാംമൈലില്‍വെച്ചാണ് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശി രാജേഷ് മാഞ്ചി(36) മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. മോഷ്ടവാണെന്ന് ആരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചത്. ക്രൂരമര്‍ദനത്തിന് ശേഷം ഇയാള്‍ അവശനായതോടെ നാട്ടുകാര്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ പോലീസെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൊല്ലപ്പെട്ട രാജേഷിന്റെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്കും മാരകമായി പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ പട്ടാമ്പിയില്‍ ജോലിചെയ്തിരുന്ന രാജേഷ് മാഞ്ചി രണ്ടുദിവസം മുമ്പാണ് കിഴിശ്ശേരിയിലെത്തി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസം ആരംഭിച്ചത്. ഒരു കോഴിഫാമിലെ ജോലിക്കായാണ് ബിഹാര്‍ സ്വദേശി ഇവിടെ വന്നതെന്നും പോലീസ് പറഞ്ഞു.

അതേസമയം, ബിഹാര്‍ സ്വദേശി പ്രദേശത്തെ ഒരു വീടിന്റെ സണ്‍ഷേഡിന് മുകളില്‍നിന്ന് വീഴുകയായിരുന്നുവെന്നും ശബ്ദം കേട്ടെത്തി ഇയാളെ പിടികൂടിയെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നതായാണ് വിവരം. പിന്നീട് കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയ സ്ഥലത്തെ വീട്ടുടമ അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്.

Content Highlights: bihar native killed by mob lynching in kizhisseri malappuram eight arrested

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
thrissur bus molestation case

1 min

തൃശ്ശൂരില്‍ സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; 48-കാരന്‍ അറസ്റ്റില്‍

Sep 20, 2023


one hacked to death  in dispute over lottery ticket in kollam

1 min

ലോട്ടറി ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; കൊല്ലം തേവലക്കരയില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു

Sep 20, 2023


pathanamthitta pulladu murder

1 min

'എടീ അവൻ എന്നെ കുത്തി', യുവാവിൻ്റെ മൃതദേഹം പാടത്ത്; ഭാര്യയുമായി ബന്ധം സ്ഥാപിച്ചതിൽ സുഹൃത്തിൻ്റെ പക?

Sep 19, 2023


Most Commented