പ്രതീകാത്മക ചിത്രം | Getty Images
പാട്ന: ഇതരജാതിക്കാരായ യുവാക്കളുമായുള്ള ബന്ധത്തിന്റെ പേരിൽ മാതാപിതാക്കൾ രണ്ട് പെൺമക്കളെ കൊലപ്പെടുത്തി. ബിഹാറിലെ ഹാജിപുരിലാണ് സംഭവം. പതിനെട്ടും പതിനാറും വയസുള്ള പെൺകുട്ടികളെയാണ് അമ്മ റിങ്കു ദേവിയും പിതാവും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ റിങ്കു ദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് നരേഷ് ബയ്ദ ഒളിവിലാണ്.
ഗ്രാമത്തിലെ തന്നെ ഇതരജാതിക്കാരായ യുവാക്കളുമായി പെൺകുട്ടികൾക്ക് അടുപ്പമുണ്ടായിരുന്നുവെന്നും മാതാപിതാക്കളുടെ എതിർപ്പ് വകവെക്കാതെ ഇരുവരും യുവാക്കൾക്കൊപ്പം പോകുന്നത് പതിവായിരുന്നുവെന്നും മാതാവ് മൊഴി നൽകി. റോഷ്നി കുമാരിയേയും തനു കുമാരിയേയും ഉറങ്ങിക്കിടക്കുമ്പോൾ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് മാതാവ് മൊഴിയിൽ പറയുന്നതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
സംഭവം അറിഞ്ഞ് പോലീസ് വീട്ടിലെത്തുമ്പോൾ രണ്ടു മൃതദേഹങ്ങൾക്കരികെ മാതാവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പെൺകുട്ടികളുടെ പിതാവ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. പിതാവാണ് ഇരുവരേയും കൊലപ്പെടുത്തിയത് എന്നായിരുന്നു റിങ്കു ദേവി പോലീസിനോട് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലയ്ക്ക് പിന്നിൽ മാതാവും പിതാവുമാണെന്ന് പോലീസ് കണ്ടെത്തുന്നത്.
Content Highlights: Bihar Couple Kills Daughters 18 and 16 Over Affairs Cops
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..