പരീക്ഷയ്ക്കിടെ എറിഞ്ഞ തുണ്ട് കടലാസ് പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ചു; 12-കാരനെ വെട്ടിക്കൊന്നു


തനിക്ക് നേരേ എറിഞ്ഞ കടലാസ് പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ച പെണ്‍കുട്ടി ഇക്കാര്യം സഹോദരങ്ങളോട് പറഞ്ഞു.

പ്രതീകാത്മകചിത്രം | Photo: AFP

പട്‌ന: പരീക്ഷാഹാളിലേക്ക് എറിഞ്ഞ തുണ്ട് കടലാസ് പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ 12 വയസ്സുകാരനെ വെട്ടിക്കൊന്ന് റെയില്‍വേ പാളത്തില്‍ തള്ളി. ബിഹാറിലെ ഭോജ്പുര്‍ ജില്ലയിലെ ഉദ്വന്ത്‌നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ദയാകുമാര്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സഹോദരിയെ പരീക്ഷയില്‍ 'സഹായിക്കാനായാണ്' 12 വയസ്സുകാരന്‍ സ്‌കൂളില്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്. അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് കോപ്പിയടിക്കാനുള്ള സഹായത്തിനായാണ് ദയാകുമാറിനെ സഹോദരി സ്‌കൂളിലേക്ക് കൊണ്ടുവന്നത്. പരീക്ഷ ആരംഭിച്ചതിന് പിന്നാലെ ദയാകുമാര്‍ പരീക്ഷാഹാളിലിരിക്കുന്ന സഹോദരിക്ക് നേരേ തുണ്ട് കടലാസുകള്‍ എറിഞ്ഞുനല്‍കി. എന്നാല്‍ ഈ കടലാസ് മറ്റൊരു പെണ്‍കുട്ടിയുടെ ഡസ്‌കിന് സമീപമാണ് വീണത്. തനിക്ക് നേരേ എറിഞ്ഞ കടലാസ് പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ച പെണ്‍കുട്ടി ഇക്കാര്യം സഹോദരങ്ങളോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരങ്ങളും ബന്ധുക്കളും ചേര്‍ന്നാണ് 12 വയസ്സുകാരനെ കൊലപ്പെടുത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.



പെണ്‍കുട്ടിയുടെ സഹോദരങ്ങളും മറ്റു ബന്ധുക്കളും ചേര്‍ന്ന് 12-കാരനെ മര്‍ദിക്കുകയും പിന്നീട് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ മൃതദേഹം റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചു. സംഭവം നടന്ന് നാലുദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ റെയില്‍വേപാളത്തില്‍നിന്ന് കണ്ടെടുത്തതെന്നും പോലീസ് പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെല്ലാം പെണ്‍കുട്ടിയുടെ ബന്ധുക്കളാണ്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേരെ ജുവനൈല്‍ ഹോമിലേക്കും മറ്റുള്ളവരെ ജയിലിലേക്കും അയച്ചു.

Content Highlights: bihar boy killed by girl student's relatives after she mistakes exam chit as love letter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented