Photo: Photo: instagram.com/akankshadubey_official & twitter.com/iPreetamSingh1
ന്യൂഡല്‍ഹി: ഭോജ്പുരി നടി ആകാംക്ഷ ദുബെയുടെ മരണത്തില്‍ ഗായകന്‍ സമര്‍ സിങ്ങിനെതിരേ ആരോപണവുമായി കുടുംബം. ഭോജ്പുരി ഗായകന്‍ സമര്‍ സിങ്ങും അദ്ദേഹത്തിന്റെ സഹോദരന്‍ സഞ്ജയ് സിങ്ങുമാണ് ആകാംക്ഷയുടെ മരണത്തിന് ഉത്തരവാദിയെന്ന് നടിയുടെ അമ്മ മധു ദുബെ ആരോപിച്ചു.
സമര്‍ സിങ്ങും സഞ്ജയ് സിങ്ങും ആകാംക്ഷയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി കോടിക്കണക്കിന് രൂപയുടെ ജോലിചെയ്തിട്ടും ഇരുവരും പണം നല്‍കിയിരുന്നില്ല. സഞ്ജയ് സിങ് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇക്കാര്യം മാര്‍ച്ച് 21-ന് മകള്‍ വെളിപ്പെടുത്തിയിരുന്നതായും മധു ദുബെ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, മരിക്കുന്നതിന് മുന്‍പുള്ള ആകാംക്ഷയുടെ ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏറെനേരം മിണ്ടാതിരുന്നശേഷം വാ പൊത്തി നടി പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.
കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ സാരനാഥിലെ ഹോട്ടല്‍മുറിയിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, നടിയുടെ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.
17-ാം വയസ്സില്‍ 'മേരി ജുങ് മേരാ ഫൈസ്ല' എന്ന ചിത്രത്തിലൂടെയാണ് ആകാംക്ഷ ഭോജ്പുരി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വീരോന്‍ കീ വീര്‍, ഫൈറ്റര്‍ കിങ്, മുജ്‌സേ ഷാദി കരോഗി തുടങ്ങിയ ചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: bhojpuri actress akanksha dubey death allegation by her mother and her instagram live video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..