ഇതും ഒറ്റപ്പെട്ടതോ?: സുനുവിനെതിരേ സ്ത്രീപീഡനമടക്കം കേസുകള്‍, വകുപ്പുതല നടപടി; എന്നിട്ടും പ്രമോഷന്‍


പി.ആർ. സുനു

കൊച്ചി: കൂട്ടബലാത്സംഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയില്‍ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ. പി.ആര്‍. സുനുവിന്റെ പേരില്‍ സ്ത്രീപീഡനം അടക്കം നിരവധി കേസുകള്‍. ക്രിമിനല്‍ കേസുകളും വകുപ്പുതല അന്വേഷണവും നിലനില്‍ക്കെ ആഭ്യന്തര വകുപ്പ് ഇയാള്‍ക്ക് സിഐ ആയി പ്രമോഷനും നല്‍കിയിരുന്നു. എസ്‌ഐ ആയിരിക്കെ മറ്റൊരു ബലാത്സംഗ കേസില്‍ ഇയാള്‍ ജയിലിലായിട്ടുമുണ്ട്. ഇതിന് ശേഷം സിഐ ആയി തുടരവെയാണ് കൂട്ടബലാത്സംഗ പരാതി ഉയര്‍ന്നിരിക്കുന്നത്.

എട്ടോളം വകുപ്പു തല അന്വേഷണവും ശിക്ഷാ നടപടിയും നേരിടുന്ന ആളാണ് സുനു എന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ പോലീസിനെതിരെ തുടരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴൊക്കെ അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും കുറ്റക്കാരെ സര്‍വീസില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചുപറയുന്നതിനിടെയാണ് ആഭ്യന്തര വകുപ്പില്‍ ഇത്തരം നടപടികള്‍ ഉണ്ടാവുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.



മുളവുകാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സുനു പിടിയിലാകുന്നത്. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി. റിമാന്‍ഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പു തല നടപടി ഉണ്ടായിരുന്നു. കൊച്ചി മുളവുകാട് അടക്കം നേരത്തെയും സമാന പരാതി ഈ ഉദ്യോഗസ്ഥനെതിരെ ഉണ്ടായിട്ടുണ്ട്.

തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സുനു കസറ്റഡിയിലായത്. ഇന്‍സ്‌പെക്ടര്‍ സുനു ഉള്‍പ്പെടുന്ന സംഘം തൃക്കാക്കരയില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പൊലീസ് കോഴിക്കോടെത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനുവിനെ അറസ്റ്റ് ചെയ്തത്.

Content Highlights: beypore coastal police pr sunu-gang rape


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented