ദോഷം മാറാന്‍ പൂജ, യുവതിയെ പീഡിപ്പിച്ചത് 'ആത്മീയ ഗുരു', ദൃശ്യം പകര്‍ത്തി സഹായിച്ച് ഭാര്യയും


പ്രതീകാത്മക ചിത്രം/ AFP

ബെംഗളൂരു: അഞ്ചുവര്‍ഷത്തോളം യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച സ്വയംപ്രഖ്യാപിത ആത്മീയഗുരുവിനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ബെംഗളൂരു ആവലഹള്ളി സ്വദേശി ആനന്ദമൂര്‍ത്തി (52), ഭാര്യ ലത (47) എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തത്. ആനന്ദമൂര്‍ത്തിയും ഭാര്യയും ഒളിവിലാണ്. ആവലഹള്ളിയിലും സമീപപ്രദേശങ്ങളിലുമായി ഒട്ടേറെ ആരാധകരുള്ള സ്വയംപ്രഖ്യാപിത 'ആത്മീയ ഗുരു'വാണ് ആനന്ദമൂര്‍ത്തി.

അഞ്ചുവര്‍ഷം മുമ്പാണ് യുവതി ആനന്ദമൂര്‍ത്തിയെ പരിചയപ്പെട്ടത്. ഇവരുടെ 'ഗ്രഹനില' പരിശോധിച്ച ആനന്ദമൂര്‍ത്തി യുവതിക്ക് വലിയദോഷം വരാന്‍ പോകുകയാണെന്നും പരിഹാരത്തിനായി ചില പൂജകള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇയാള്‍ പറഞ്ഞതനുസരിച്ച് യുവതി പൂജയ്ക്കായി തൊട്ടടുത്തദിവസം ആനന്ദമൂര്‍ത്തിയുടെ വീട്ടിലെത്തി. പൂജയ്ക്കിടെ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധംകെടുത്തിയായിരുന്നു പീഡനം. ഇതിന് സഹായം ചെയ്തുകൊടുത്തത് ലതയാണ്. യുവതിയുടെ ദൃശ്യങ്ങള്‍ ലത മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി അഞ്ചുവര്‍ഷത്തോളം പീഡനം തുടര്‍ന്നു. യുവതി തങ്ങളുടെ ഭാഗ്യമാണെന്നും അകന്നുപോകരുതെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞമാസം യുവതിക്ക് വന്ന ഒരു വിവാഹാലോചന മുടക്കാന്‍ ആനന്ദമൂര്‍ത്തി ചില നഗ്‌നദൃശ്യങ്ങള്‍ അയച്ചുനല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് യുവതി വീട്ടുകാരോട് പീഡനവിവരം വെളിപ്പെടുത്തിയത്.

പോലീസ് കേസെടുത്തതറിഞ്ഞതോടെ ആവലഹള്ളിയിലെ വീടു പൂട്ടി ഇരുവരും രക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ചില സൂചനകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.

Content Highlights: bengaluru woman raped by self styled godman and his wife


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented