പ്രതീകാത്മകചിത്രം| Photo: Mathrubhumi
ബെംഗളൂരു: ബെംഗളൂരു കോറമംഗലയില്‍ ഓടുന്ന കാറില്‍ 19-കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. സുഹൃത്തിനൊപ്പം ഇരുന്ന യുവതിയെ നാല് പേരടങ്ങിയ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ വിജയ്, ശ്രീധര്‍, കിരണ്‍, സതീഷ് എന്നീ നാല് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് 25നായിരുന്നു കേസിനാസ്പദമായ സംഭവം. ബെംഗളൂരുവിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ രാത്രി പത്ത് മണിയോടെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. യുവതിയോട് മോശമായി പൊരുമാറിയ സംഘം സുഹൃത്തിനെ ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ട ശേഷം ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഓടുന്ന കാറില്‍വെച്ച് പിറ്റേന്ന് പുലര്‍ച്ചെ നാല് മണിവരെ നാലുപേരും ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.
മാര്‍ച്ച് 26ന് പുലര്‍ച്ചെ ഈജിപുരത്തെ വീടിന് സമീപം യുവതിയെ ഇറക്കിവിട്ടശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് 19-കാരി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അറസ്റ്റിലായ നാലുപേരും ഈജിപുരം സ്വദേശികളാണ്.
Content Highlights: Bengaluru woman gang-raped by 4 men in moving car, all accused arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..