ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; കെച്ചപ്പ് ഒഴിച്ച് കൊലപാതക സീന്‍, ഭയന്ന് കാമുകന്‍ ജീവനൊടുക്കി


പ്രതീകാത്മകചിത്രം | Photo : AFP

ബെംഗലൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും അമ്മയുമുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. യുവതിക്കും അമ്മയ്ക്കും പുറമേ ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗ സംഘമാണ് അറസ്റ്റിലായത്. 26-കാരിയായ അനുപല്ലവിയും സംഘവുമാണ് അറസ്റ്റിലായത്.

കാമുകന്‍ ഹിമവന്ത് കുമാറുമായി ചേര്‍ന്നാണ് ഭര്‍ത്താവും ടാക്‌സി ഡ്രൈവറുമായ നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍ അനുപല്ലവി ക്വട്ടേഷന്‍ നല്‍കിയത്. 2 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ ഉറപ്പിക്കുകയും ഇതിനായി മൂന്നംഗ സംഘത്തെ നിയോഗിക്കുകയും ചെയ്തു. 90,000 രൂപ അഡ്വാന്‍സായി കൈപ്പറ്റിയ സംഘം നവീന്‍ കുമാറിനെ തട്ടിക്കൊണ്ട് പോയെങ്കിലും കൊലപ്പെടുത്തിയില്ല.



മാത്രമല്ല നവീനുമായി സൗഹൃദത്തിലായ സംഘം ഇയാളുമായി തമിഴ്‌നാട്ടില്‍ പോയി ഒരുമിച്ച് പാര്‍ട്ടി നടത്തുകയും ചെയ്തു. കൊലപാതകം നടത്തിയോ എന്നറിയാന്‍ വിളിച്ച അനുപല്ലവിക്കും കാമുകനും ടൊമാറ്റോ കെച്ചപ്പ് ചോരയ്ക്ക് പകരം ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് വരുത്തിതീര്‍ക്കുന്ന ഫോട്ടോകള്‍ അയച്ചുകൊടുക്കുകയും ചെയ്തു.

എന്നാല്‍ ഫോട്ടോ വ്യാജമാണെന്ന് തിരിച്ചറിയാതെ ഭയന്നുപോയ കാമുകന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇതിനിടെ നവീന്‍ കുമാറിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരി ഓഗസ്റ്റ് രണ്ടിന് പോലീസില്‍ പരാതിയും നല്‍കി.

ഓഗസ്റ്റ് ആറിന് നവീന്‍ തിരിച്ചെത്തിയാണ് നടന്ന കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞത്. ഇതിനിടെ പോലീസ് അനുപല്ലവിയുടേയും കാമുകന്റേയും ഫോണ്‍ പരിശോധിച്ചപ്പോഴാണ് അനുപല്ലവിയുടെ അമ്മ അമ്മോജമ്മയുടെ പങ്കും തെളിഞ്ഞത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)

Content Highlights: crime news, arrest, bengaluru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented