പ്രതീകാത്മക ചിത്രം | Photo: AP
ബെംഗളൂരു: ബന്ധുവായ സ്ത്രീയുടെ ആണ്‍സുഹൃത്തുമായുള്ള സ്വകാര്യനിമിഷം ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ യുവതിയും പ്രതിശ്രുതവരനും അറസ്റ്റില്‍. ബെംഗളൂരു സ്വദേശികളായ കെ. ഉഷ (25), സുരേഷ് ബാബു (28) എന്നിവരാണ് അറസ്റ്റിലായത്. ജൂലായ് 16-നാണ് ഉഷയുടെ ബന്ധുവായ സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്.
ജൂണില്‍ ബാഗലുര്‍ ക്രോസിലുള്ള സ്വകാര്യഹോട്ടലില്‍ ആണ് സുഹൃത്തിനൊപ്പം പോയിരുന്നെന്നും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ മൊബൈലില്‍ ലഭിക്കുകയായിരുന്നുവെന്നും സ്ത്രീ നല്കിയ പരാതിയില്‍ പറഞ്ഞു. വീഡിയോ അയച്ചയാള്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ കാര്യം ഉഷയോട് പറഞ്ഞപ്പോള്‍ ഭാവി തകരാതിരിക്കാന്‍ പണം അയച്ചുകൊടുക്കാനാണ് ഉഷ ഉപദേശിച്ചത്.
പക്ഷേ ഈ സമയത്തൊന്നും സ്ത്രീക്ക് ഉഷയെ സംശയം തോന്നിയിരുന്നില്ല. ഇത്രയധികം പണം തരപ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ സ്ത്രീ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉഷയാണ് ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ആണ്‍സുഹൃത്തുമായുള്ള ബന്ധത്തെക്കുറിച്ച് സ്ത്രീ നേരത്തേ ഉഷയോട് പറഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉഷയുടെ സഹായത്തോടെയാണ് ഹോട്ടല്‍ ബുക്ക് ചെയ്തത്. എന്നാല്‍ കാറ്ററിങ് ബിസിനസ് ചെയ്യുന്ന ബന്ധുവില്‍നിന്ന് പണം തട്ടാന്‍ ഉഷയും സുരേഷ് ബാബുവും തീരുമാനിക്കുകയായിരുന്നു. സുരേഷാണ് കാമറ ഹോട്ടല്‍മുറിയില്‍ സ്ഥാപിച്ചതെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..