പിടിച്ചെടുത്ത പണത്തില്‍നിന്ന് പത്തുലക്ഷം രൂപ മോഷ്ടിച്ചു; ബെംഗളൂരുവില്‍ പോലീസുകാരന്‍ അറസ്റ്റില്‍


പ്രതീകാത്മക ചിത്രം/ Pics4News

ബെംഗളൂരു: അനധികൃതമായി കടത്തുന്നതിനിടെ പിടിച്ചെടുത്ത പണത്തില്‍നിന്ന് 10 ലക്ഷംരൂപ മോഷ്ടിച്ച പോലീസുകാരന്‍ അറസ്റ്റില്‍. ബെംഗളൂരു ചന്ദ്ര ലേഔട്ട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര ഗൗഡയാണ് അറസ്റ്റിലായത്. ചന്നപട്ടണ സ്വദേശിയായ റിയല്‍എസ്റ്റേറ്റ് ഏജന്റിന്റെ കൈവശമുണ്ടായിരുന്ന 50 ലക്ഷം രൂപയില്‍നിന്ന് 10 ലക്ഷം രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. റിയല്‍ എസ്റ്റേറ്റ് ഏജന്റ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മഹേന്ദ്രഗൗഡ പണം കൈക്കലാക്കിയെന്നു കണ്ടെത്തിയിരുന്നു.

റിയല്‍ എസ്റ്റേറ്റ് ഏജന്റായ ലിംഗേഷ് വിവിധ സ്ഥലമിടപാടുകളിലൂടെ ലഭിച്ച 50 ലക്ഷംരൂപ 500-ന്റെ നോട്ടുകളാക്കി മാറ്റാനാണ് ബെംഗളൂരുവിലെത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്നത് 2000 രൂപയുടെ നോട്ടുകളായിരുന്നു. ഈ നോട്ട് ഉടന്‍തന്നെ നിരോധിക്കുമെന്ന് സുഹൃത്ത് തെറ്റിദ്ധരിപ്പിച്ചതിനെത്തുടര്‍ന്നാണ് പണം മാറ്റാന്‍ ഇയാള്‍ തയ്യാറായത്. ജ്ഞാനഭാരതി കാന്പസിന് സമീപമെത്തിയതോടെ സ്ഥലത്ത് പട്രോളിങ് ചുമതലയുണ്ടായിരുന്ന മഹേന്ദ്രഗൗഡ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. തുടര്‍ന്ന് മതിയായ രേഖകളില്ലാത്തതിനാല്‍ 50 ലക്ഷം പിടിച്ചെടുത്തെങ്കിലും 40 ലക്ഷം രൂപയാണ് പിടിച്ചെടുത്തതെന്നാണ് ഇയാള്‍ രേഖപ്പെടുത്തിയത്. ബാക്കി 10 ലക്ഷംരൂപ സ്വന്തം വാഹനത്തിലേക്ക് മാറ്റുകയുംചെയ്തു.



പോലീസിന്റെ അന്വേഷണത്തില്‍, ഗുരുതരമായ കുറ്റകൃത്യമാണ് മഹേന്ദ്രഗൗഡ നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണ്.

Content Highlights: bengaluru policeman arrested for money theft


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented