കോണിപ്പടിയിൽവെച്ച് മോശമായി പെരുമാറി; പരാതിപ്പെട്ട 5ാം ക്ലാസുകാരിയെ കുത്തിക്കൊന്ന് 55കാരൻ ജീവനൊടുക്കി


മറ്റുള്ളവരുടെമുന്നിൽ അപമാനിക്കപ്പെട്ടതിനാൽ പെൺകുട്ടിയോട് പ്രതികാരംചെയ്യാൻ നന്ദകിഷോർ തീരുമാനിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് പെൺകുട്ടിയുടെ അടുത്തെത്തിയ ഇയാൾ കൈയിൽ കരുതിയ കത്തിയെടുത്ത് വയറ്റിൽ കുത്തുകയായിരുന്നു

പ്രതീകാത്മക ചിത്രം | Getty Images

ബെംഗളൂരു: മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ട അഞ്ചാംക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തിയശേഷം അയൽവാസി സ്വയം കുത്തിമരിച്ചു.

ജിൻഡാൽ സ്റ്റീൽ ഫാക്ടറി ജീവനക്കാരനായ ഹരിയാണ സ്വദേശി നന്ദകിഷോറാണ് (55) സഹപ്രവർത്തകന്റെ മകളും അയൽവാസിയുമായ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ബെംഗളൂരു മദനായകനഹള്ളിക്ക് സമീപത്തെ ജിൻഡാൽ സ്റ്റീൽ ഫാക്ടറി സ്റ്റാഫ് ക്വാർട്ടേഴ്‌സിലാണ് സംഭവം. പോലീസ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കേസെടുത്തു.ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം നന്ദകിഷോർ ക്വാർട്ടേഴ്‌സിന്റെ താഴത്തെനിലയിലും പെൺകുട്ടിയുടെ കുടുംബം രണ്ടാംനിലയിലുമാണ് താമസിച്ചിരുന്നത്. ഒരുമാസംമുമ്പ് കോണിപ്പടിയിൽവെച്ച് നന്ദകിഷോർ പെൺകുട്ടിയെ തടഞ്ഞതായി പോലീസ് പറഞ്ഞു. ഈ കാര്യം പെൺകുട്ടി പിതാവിനെ അറിയിച്ചു. ഇതേച്ചൊല്ലി പെൺകുട്ടിയുടെ പിതാവും നന്ദകിഷോറും തമ്മിൽ വലിയ വഴക്കുണ്ടാവുകയും നന്ദകിഷോറിനെതിരേ പെൺകുട്ടിയുടെ പിതാവ് കമ്പനി മാനേജ്‌മെന്റിന് പരാതിനൽകുകയും ചെയ്തു. ഇതേത്തുടർന്ന് ക്വാർട്ടേഴ്‌സ് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട് മാനേജ്‌മെന്റ് നന്ദകിഷോറിന് നോട്ടീസ് നൽകി. നന്ദകിഷോർ ഒരുമാസം സമയംചോദിച്ച് പുതിയ വാടകവീട് അന്വേഷിക്കുകയായിരുന്നു.

മറ്റുള്ളവരുടെമുന്നിൽ അപമാനിക്കപ്പെട്ടതിനാൽ പെൺകുട്ടിയോട് പ്രതികാരംചെയ്യാൻ നന്ദകിഷോർ തീരുമാനിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് പെൺകുട്ടിയുടെ അടുത്തെത്തിയ ഇയാൾ കൈയിൽ കരുതിയ കത്തിയെടുത്ത് വയറ്റിൽ കുത്തുകയായിരുന്നു. പിന്നാലെ സ്വയം കുത്തുകയുംചെയ്തു. പെൺകുട്ടി സംഭവസ്ഥലത്തും നന്ദകിഷോർ ആശുപത്രിയിലുമാണ് മരിച്ചത്.

Content Highlights: Bengaluru man kills 5th std girl who accused him of molestation, ends life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented