പ്രതിശ്രുതവധുവിന്റെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ, 'ജസ്റ്റ് ഫോർ ഫൺ' എന്ന് യുവാവ്; അടിച്ച് കൊലപ്പെടുത്തി


ഒരാഴ്ച മുമ്പ് വികാഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസം കോമയിൽ കിടന്ന വികാഷ് പിന്നീട് മരിച്ചു. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന സാരമായ മുറിവുകൾ കണ്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു.

വികാഷ് രാജൻ | Photo: https://twitter.com/dinumis1983

ബെംഗളൂരു: പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും സമൂഹമാധ്യമങ്ങളിലും പങ്കുവെച്ച ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ. യുവതിയേയും സുഹൃത്തുക്കളായ സുനിൽ, സുശീൽ, ​ഗൗതം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകമടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാഷ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്. യുക്രൈനില്‍ നിന്ന് എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയ വികാഷ് രണ്ട് വര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണ് ബെംഗളൂരുവിലേക്ക് വന്നത്. ആർക്കിടെക്ട് ആയ യുവതിയും വികാഷും തമ്മിൽ സോഷ്യൽ മീഡിയ വഴിയായിരുന്നു പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ലിവ് ഇൻ റിലേഷൻഷിപ്പിലാവുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും വീട്ടുകാരോട് സംസാരിക്കുകയും ചെയ്തിരുന്നു.

ഒരാഴ്ച മുമ്പ് വികാഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസം കോമയിൽ കിടന്ന വികാഷ് പിന്നീട് മരിച്ചു. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന സാരമായ മുറിവുകൾ കണ്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. വിശദമായ അന്വേഷണത്തിലാണ് യുവതിയും സുഹൃത്തുക്കളും ചേർന്ന് വികാഷിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

പ്രതികളിലൊരാളായ സുഷീലിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. തന്റെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്രതീക്ഷിതമായി കണ്ട യുവതി വികാഷിനോട് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. എന്നാൽ അത് താൻ ഒരു വ്യാജ ഐഡി ഉപയോഗിച്ച് "ജസ്റ്റ് ഫോർ ഫൺ" ന് വേണ്ടി പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നായിരുന്നു വികാഷിന്റെ മറുപടി. ഇതിൽ പ്രകോപിതയായ യുവതി ഇയാളെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചുവെന്ന് സൗത്ത് ഈസ്റ്റ് ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സി.കെ. ബാബ പറഞ്ഞു.

സെപ്തംബർ 10-ന് യുവാവിനെ യുവതി വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തുക്കളേയും കൂടെ കൂട്ടിയിരുന്നു. മദ്യപാനം ആരംഭിച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് യുവതിയും സുഹൃത്തുക്കളും ചേർന്ന് വികാഷിനെ നിലം തുടക്കുന്ന മോപ്പ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാളെ യുവതി തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

Content Highlights: bengaluru: Doctor shares nude pictures of fiancee for fun, killed - four arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented