പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നദൃശ്യം | Screengrab: twitter.com/HateDetectors
ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. ബെംഗളൂരു പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ഥിനി ലയസ്മിത(19)യാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ യുവാവ് കൃത്യം നടത്തിയതിന് ശേഷം കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് കോളേജ് കാമ്പസില്‍ നടുക്കുന്ന സംഭവം അരങ്ങേറിയത്. മറ്റൊരു കോളേജിലെ വിദ്യാര്‍ഥിയായ പവന് കല്യാണ്‍ ആണ് 19-കാരിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കാമ്പസില്‍ കുത്തേറ്റുവീണ പെണ്‍കുട്ടിയെ സുരക്ഷാജീവനക്കാര്‍ കൈയിലെടുത്ത് ആംബുലന്‍സിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചോരയില്‍ കുളിച്ച പെണ്‍കുട്ടിയെ കണ്ട് വിദ്യാര്ഥിനകളടക്കമുള്ളവര് നടുക്കത്തോടെ നോക്കിനില്‍ക്കുന്നതും ചിലര്‍ ഈ കാഴ്ച കാണാതെ മുഖംതിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
മറ്റൊരു കോളേജിലെ വിദ്യാര്‍ഥിയായ പവന് കല്യാണ്‍ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് കാമ്പസിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായും എന്നാല്‍ മറ്റൊരാളുമായി പ്രണയത്തിലായതിനാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചെന്നുമാണ് വിവരം. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlights: bengaluru college girl killed in college campus accused attempts to suicide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..